ഇന്ത്യയിലെ കോടീശ്വരനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ടെലിവിഷൻ ശൃംഖലയുടെ ഒരു ഓഹരി സ്വന്തമാക്കാൻ ഒരുങ്ങി സോണി കോർപ്പറേഷൻ. ജപ്പാനീസ് ഭീമനായ സോണിയുടെ ദക്ഷിണേഷ്യൻ രാജ്യത്തെ ബിസിനസ് വളർത്താനുള്ള പദ്ധതികളുടെ ഭാഗമാണ് മുകേഷ് അംബാനിയുമായുള്ള ചർച്ചകൾ എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ടോക്കിയോ ആസ്ഥാനമായുള്ള കമ്പനി നിലവിൽ അംബാനിയുടെ നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റുകളിൽ സാധ്യമായ ഏതൊരു ഓഫറിനും തയ്യാറാണ്. കമ്പനിയുടെ ഓഹരി വാങ്ങുക, അല്ലെങ്കിൽ സോണിയുടെ ഇന്ത്യൻ ബിസിനസ്സ് നെറ്റ്വർക്ക് 18 ന്റെ വിനോദ ചാനലുകളുമായി ലയിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി സാധ്യതയുള്ള ഡീലുകളാണ് സോണി പരിഗണിക്കുന്നതെന്നാണ് വിവരം.
ജിയോയ്ക്ക് പിന്നാലെ മുകേഷ് അംബാനിയുടെ പുതിയ ബിസിനസ്; ഇത്തവണ പണി കിട്ടുന്നത് ആർക്കൊക്കെ?
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇതുവരെ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നെറ്റ്വർക്ക് 18 ന്റെ ഓഹരികൾ വ്യാഴാഴ്ച 19 ശതമാനം ഉയർന്നു. ചർച്ചകൾ വിജയകരമായാൽ ഇരു കമ്പനികൾക്കും ഗുണങ്ങളേറെയാണ്. സോണിക്ക് പ്രാദേശിക ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ള എതിരാളികൾക്ക് ഭിഷണിയായി മാറാനും സാധിക്കും. അതേസമയം അംബാനിക്ക് വിനോദ ടെലിവിഷൻ മേഖലയിൽ അന്തർദ്ദേശീയ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.
ഇക്കാര്യം സംബന്ധിച്ച് ഇരു കമ്പനികളുെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ 700 മില്യണിലധികം പ്രേക്ഷകർ നിലവിൽ സോണിയ്ക്കുണ്ട്.
കൂടുതല്‍ സമ്പന്നനായി മുകേഷ് അംബാനി; രണ്ട് ദിവസത്തിനുള്ളില്‍ കൂടിയത് 29,000 കോടി രൂപയുടെ സമ്പാദ്യം