ബാങ്കിന് 750 കോടി രൂപയുടെ ഓഹരി മൂലധനം ഉള്‍പ്പെടെ ആകെ 1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതിയുണ്ട്
കൊച്ചി: രണ്ട് വിഭാഗങ്ങളിലായി 240 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ലൈഫ്, ജനറൽ വിഭാഗങ്ങളിൽപ്പെട്ട 4 ഇൻഷുറൻസ് കമ്പനികൾക്കു മുൻഗണാനാടിസ്ഥാനത്തിൽ 28,30,18,867 ഓഹരികൾ അനുവദിച്ചുകൊണ്ടാണു സമാഹരണം. ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഇതിന് അനുമതി നൽകി.

ബാങ്കിന് 750 കോടി രൂപയുടെ ഓഹരി മൂലധനം ഉള്‍പ്പെടെ ആകെ 1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതിയുണ്ട്. ഇതില്‍ 240 കോടിയുടെ ഓഹരി മൂലധനമാണ് ഇപ്പോള്‍ സമാഹരിക്കുന്നത്. ബാക്കി ഓഹരി മൂലധനം അടുത്ത സാമ്പത്തിക വര്‍ഷമാകും സമാഹരിക്കുക.
ഓഹരിയൊന്നിന് 8.48 രൂപ നിരക്കിലാണു വിൽപന. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കാണിത്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 8.75 രൂപയാണ്. കോടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്കും 8,84,43,396 ഓഹരികൾ വീതമാണു നൽകുക. വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കാണിത്.
നേരത്തെ പറഞ്ഞ മൂന്ന് കമ്പനികളിൽ നിന്ന് 225 കോടി രൂപയുടെ ഓഹരി സമാഹരണമാണ് നടക്കുക. ഐസിഐസിഐ ലൊംബാഡ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു 15 കോടി രൂപ ഈടാക്കി 1,76,88,679 ഓഹരികളാണ് അനുവദിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
