മെട്രോ നഗരങ്ങളിലേയ്ക്ക് ദൈനംദിന യാത്രകള്‍ നടത്തുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ചും വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളും ജോലിക്കാരും. പരിമിത എണ്ണം ട്രെയ്നുകളും ലോക്കല്‍ കമ്പാര്‍ട്ട്മെന്റുകളുടെ കുറവും ഈ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നു. ഇതിനൊരാശ്വാസമായെത്തിയ മെമു ട്രെയ്നുകളിലും ഇപ്പോള്‍ നല്ല തിരക്കാണ്.

ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവില്‍ മെമു ട്രെയ്നുകളില്‍ അധിക കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ ദക്ഷിണ റെയില്‍വേ സമ്മതിച്ചു. ഫെബ്രുവരി 23 മുതല്‍ പാലക്കാട്-എറണാകുളം-പാലക്കാട് മെമു(66609/10), കൊല്ലം-എറണാകുളം (06169/70) മെമു, കൊല്ലം-കോട്ടയം (66316/15) മെമു ട്രെയ്നുകളില്‍ കോച്ചുകളുടെ എണ്ണം 12 ആകും.
പാലക്കാട്-എറണാകുളം മെമു
രാവിലെ 8.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് എത്തുന്ന ട്രെയ്നിന് നിരവധി സ്റ്റോപ്പുകളുണ്ട്. പാസഞ്ചര്‍, എക്സ്പ്രസ് ട്രെയ്നുകളെ ആശ്രയിക്കാതെ വേഗത്തില്‍ എറണാകുളത്തെത്താന്‍ ഇതുവഴിയാകും. മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്നും വന്ന് തൃശൂരില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുന്നവര്‍ക്കും ഈ ട്രെയ്ന്‍ ഉപകാരപ്പെടുന്നു.
തിരിച്ച് എറണാകുളത്ത് നിന്നും വൈകീട്ട് 3.10 നാണ് വണ്ടി പുറപ്പെടുക. വൈകീട്ട് 7.25 ന് പാലക്കാടെത്തും. മലപ്പുറം, കോഴിക്കോട് ഭാഗത്തുള്ളവര്‍ക്ക് തൃശൂരില്‍
ഇറങ്ങി ബസ് പിടിക്കാവുന്നതാണ്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്നതും ഗുണമാണ്.
കോട്ടയം-കൊല്ലം-കോട്ടയം മെമു വൈകീട്ട് 6 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 8.40 ന് കൊല്ലം ജംഗ്ഷനിലെത്തും. രാവിലെ 9.15 ന് കൊല്ലത്തു നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.10 നാണ് ട്രയ്ന് കോട്ടയത്തെത്തുക. കരുനാഗപ്പള്ളി, കായംകുളം, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍.
കൊല്ലം-എറണാകുളം ജംഗ്ഷന് മെമു രാവിലെ 5.55 ന് കൊല്ലത്തുനിന്നും പുറപ്പെട്ട് രാവിലെ 9.30 ന് എറണാകുളത്തെത്തും. പിറവം റോഡ്, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍. തിരിച്ച് രാവിലെ 9.50 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് കൊല്ലത്തെത്തും.
തിരക്ക്
പാലക്കാട്-എറണാകുളം മെമുവില്‍ 610 സീറ്റുകളാണുള്ളത്. അതേസമയം പ്രതിദിനം 3,000-ത്തിലധികം യാത്രക്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തുന്നു.തിരക്ക് കൂടിയതിനെത്തുടര്‍ന്ന് റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപടെട്ടതിനെത്തുടര്ന്നാണ് റെയില്‍വേ നടപടി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
