പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച് അന്തർസംസ്ഥാന യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് കണ്ണൂരിലേക്കാണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഉത്സവ സീസണിലെ തിരക്ക് കാരണം പതിവ് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ നടപടി വലിയ ആശ്വാസമാകും. സ്പെഷ്യൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ബെംഗളൂരുവിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് രാത്രിയോടെ ആരംഭിക്കും. കണ്ണൂരിലേക്കുള്ള സർവീസിന് ആകെ 13 സ്റ്റോപ്പുകളുണ്ടെങ്കിലും കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലായി ഏഴ് പ്രധാന സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. മടക്കയാത്രയ്ക്കുള്ള ട്രെയിൻ ജനുവരി 10 ശനിയാഴ്ച കണ്ണൂരിൽ നിന്ന് പുറപ്പെടും. തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്.
ഈ സ്പെഷ്യൽ ട്രെയിനിൻ്റെ സമയക്രമവും, മടക്ക യാത്രയുടെ സമയക്രമവും, റൂട്ടുകളും അറിയാം;
- ബെംഗളൂരു കന്റോൺമെന്റ് - കണ്ണൂർ എക്സ്പ്രസ് (06575): ഈ സ്പെഷ്യൽ ട്രെയിൻ ഇന്ന് ജനുവരി 9ന് രാത്രി 7:15-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ജനുവരി 10, ശനിയാഴ്ച രാവിലെ 8:30-ന് കണ്ണൂരിലെത്തും.
- മടക്കയാത്രയിൽ കണ്ണൂർ - ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് (06576): ജനുവരി 10 ശനിയാഴ്ച രാവിലെ 11:30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ജനുവരി 11 ഞായറാഴ്ച പുലർച്ചെ 4:10-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.

ഇതിനു പുറമേ ജനുവരി 13നും 14നും ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. അതിൻ്റെ സമയക്രമം കൂടെ അറിഞ്ഞിരിക്കാം;
- ബെംഗളൂരു കന്റോൺമെന്റ്- കണ്ണൂർ എക്സ്പ്രസ് (06577): ജനുവരി 13-ന് വൈകീട്ട് 5 മണിക്ക് കന്റോൺമെൻറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് കണ്ണൂരിലെത്തും.
- കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് (06578) : ജനുവരി 14-ന് രാവിലെ 11.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ജനുവരി 15ന് പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.
ഇരുവശങ്ങളിലേക്കുമായി കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്.
കോച്ചുകളും ടിക്കറ്റ് നിരക്കും
യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ക്ലാസുകളിലുള്ള കോച്ചുകൾ ഈ സ്പെഷ്യൽ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു എസി ടു ടയർ (2A), നാല് എസി ത്രീ ടയർ (3A), എട്ട് സ്ലീപ്പർ ക്ലാസ് (SL), ആറ് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ (SLR) എന്നിവയുൾപ്പെടെ ആധുനിക രീതിയിലുള്ള കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. ഈ സ്പെഷ്യൽ സർവീസ് വൈകി പ്രഖ്യാപിച്ചതിനാൽ നിലവിൽ ഭൂരിഭാഗം കോച്ചുകളിലും സീറ്റുകൾ ലഭ്യമാണ്.
ഇന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ (06575) സ്ലീപ്പർ ക്ലാസിൽ 233 സീറ്റുകളും, 3A കോച്ചിൽ 167 സീറ്റുകളും, 2A കോച്ചിൽ 24 സീറ്റുകളും നിലവിൽ ഒഴിവുണ്ട്. അതുപോലെ തന്നെ ശനിയാഴ്ച കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിലും (06576) സീറ്റുകൾ ലഭ്യമാണ്. സ്ലീപ്പറിൽ 310 സീറ്റുകളും 3A കോച്ചിൽ 176 സീറ്റുകളുമാണ് ഇപ്പോൾ ബാക്കിയുള്ളത്.
ഈ സ്പെഷ്യൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസിന് 510 രൂപയും, തേർഡ് എസിക്ക് 1,355 രൂപയും, സെക്കൻഡ് എസിക്ക് 1,905 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
