കേരളത്തിന് പുറത്തുള്ളവരുടെ ഏറ്റവും വലിയ ആശങ്ക എന്നത് ക്രിസ്മസ്-ന്യൂ ഇയർ അവധിക്ക് എങ്ങനെ നാട്ടിലെത്തും എന്നതാണ്. കാരണം ഈ സമയത്തെ ട്രെയിനുകളിലെ സീറ്റുകൾ എല്ലാം ബുക്കിംഗ് ഫുള്ളാണ്. വിമാന ടിക്കറ്റ് നിരക്കാണെന്നും കഴുത്തറുപ്പനും. ഈ സാഹചര്യത്തിലാണ് ദക്ഷിണ റെയിൽവേ സഹായത്തിനെത്തുന്നത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.
ഏതൊക്കെ ജില്ലകൾ
തിരുവനന്തപുരം, കോട്ടയം, കൊല്ലം തുടങ്ങി വിവിധ സ്റ്റേഷനുകളിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസുകൾ. ഒരു സർവീസ് മുതൽ നാല് സർവീസുകൾ വരെയാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമാന്യ തിലക് - തിരുവനന്തപുരം നോർത്ത് സ്റ്റേഷനുകൾക്കിടയിൽ 8 പ്രത്യേക സർവീസുകൾ നടത്തും. രണ്ട് ട്രെയിനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇരു വശത്തേക്കും നാല് സർവീസുകൾ വീതം നടത്തും. 01171, 01172 എന്നീ നമ്പരിലുള്ളതാണ് ഈ ട്രെയിനുകൾ.
കോട്ടയം - വഡോദര റൂട്ടുകളിൽ ഇരുവശത്തേക്കും നാല് സർവീസുകൾ വീതം എട്ട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 09124, 09123 ആണ് ട്രെയിൻ നമ്പർ. തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതം പ്രഖ്യാപിച്ചു. 06571, 06572 എനീ നമ്പരുകളിലുള്ള ട്രെയിനുകൾ ഈ സർവീസ് നടത്തും. കൊല്ലം - ബെംഗളൂരു റൂട്ടിലും 06573, 06574 എന്നീ ട്രെയിനുകൾ സമാനമായ രീതിയിൽ ഇരുവശത്തേക്കും ഓരോ സർവീസുകൾ വീതം നടത്തും.

ബെംഗളൂരു - കൊല്ലം
06573 നമ്പര്‍ എസ്എംവിടി ബെംഗളൂരു- കൊല്ലം എക്സ്പ്രസ് ട്രെയിന്‍ ഡിസംബര്‍ 25 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. കൊല്ലത്ത് പിറ്റേദിവസം രാവിലെ 6.30 ഓടെ എത്തിച്ചേരും. 3.10ന് കൃഷ്ണരാജപുരം, 3.58ന് ബംഗരാജപേട്ട്, 7.40ന് സേലം, 8.45ന് ഈറോഡ്, 9.33ന് തിരുപ്പു, 10.20ന് പോഡന്നൂര്‍ എന്നീ സ്റ്റേഷനുകളിലെത്തും. 11.17-ന് പാലക്കാട്, 12.25-ഓടെ തൃശ്ശൂർ, 1.28ന് ആലുവ എന്നിങ്ങനെയാണ് സമയക്രമം. 1.50 ന് എറണാകുളം ടൗൺ, 3.07ന് കോട്ടയം, 3.28ന് ചങ്ങനാശേരി, 3.39ന് തിരുവല്ല, 3.50ന് ചെങ്ങന്നൂര്‍, 4.02ന് മാവേലിക്കര, 4.16ന് കായംകുളം സ്റ്റേഷനിലെത്തും. 6.30 ന് കൊല്ലത്തെത്തുന്നതോടെ യാത്ര അവസാനിക്കും.
ഡിസംബര്‍ 26ന് വെള്ളിയാഴ്ച രാവിലെ 10.30നാണ് ട്രെയിന്‍ കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്നത്. 11.26ന് കായംകുളം, 11.36 ന് മാവേലിക്കര, 11.48 ന് ചെങ്ങന്നൂര്‍, 11.57 ന് തിരുവല്ല, 12.08 ന് ചെങ്ങനാശേരി, 12.24 ന് കോട്ടയം, 1. 35ന് എറണാകുളം ടൗണ്‍, 2.3ന് ആലുവ, 3 ന് തൃശൂര്‍, 6.42ന് പാലക്കാട്, 6.20ന് പോഡന്നൂര്‍, 7.18ന് തിരുപ്പു, 8.20ന് ഈറോഡ്, 9.20 ന് സേലം, 12.38ന് ബംഗരാജപേട്ട്, 1.15 ന് കൃഷ്ണരാജപുരം, പിറ്റേദിവസം 3.30ന് എസ്എംവിടി ബെംഗളൂരു.
ലഗേജ് കൂടരുത്
ട്രെയിൻ യാത്ര ചെയ്യുന്നവർ ലെഗേജുകളിൽ ശ്രദ്ധ വേണം. കാരണം സൗജന്യ പരിധി കവിഞ്ഞാൽ പിന്നീട് കൈവശം വെക്കാവുന്ന പരമാവധി പരിധി വരെ നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. ഫസ്റ്റ് എസി കോച്ചുകളിൽ കൊണ്ടു പോകാനാവുന്ന പരമാവധി ലഗേജ് പരിധി 150 കിലോഗ്രാം വരെയാണ്. എന്നാൽ സൗജന്യ പരിധി 70 കിലോ വരെയാണ്. സ്ലീപ്പർ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധി 80 കിലോഗ്രാമും, സൗജന്യ പരിധി 40 കിലോഗ്രാമും ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
