വരും ദിവസങ്ങളിൽ ട്രെയിൻ യാത്ര പ്ലാൻ ചെയ്ത വ്യക്തിയാണ് നിങ്ങൾ എങ്കിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വേറെ ഒന്നുമല്ല, പാളത്തിലെ അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ യാത്ര പുറപ്പെടുന്നതിന് മുൻപ് ട്രെയിൻ സമയവും ഏതെങ്കിലും തരത്തിലുള്ള റദ്ദാക്കലുകളും ഉണ്ടോ എന്ന് പരിശോധിക്കണം. റെയിൽവേയുടെ അറിയിപ്പുകളും ഔദ്യോഗിക ആപ്പുകളും മാത്രം പരിശോധിക്കുക.
ഭാഗികമായി റദ്ദാക്കിയവ
മാർച്ച് 13ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. അതായത് കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര റദ്ദാക്കി.
മാർച്ച് 14 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്ത് നിന്ന് രാത്രി 08.05-ന് യാത്ര ആരംഭിക്കും.
മാർച്ച് 12-ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിൽ ടൗൺ വരെ മാത്രമേ ഉണ്ടാവുകയുള്ളു. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 6.33-ന് യാത്ര ആരംഭിക്കും.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
1) തിരുവനന്തപുരം - ചെന്നൈ സെൻട്രൽ മെയിൽ (12624): മാർച്ച് 14-ന് പുറപ്പെടുന്ന ഈ ട്രെയിൻ കോട്ടയം റൂട്ടിന് പകരം ആലപ്പുഴ വഴിതിരിച്ചുവിടും. ഇതിന്റെ ഭാഗമായി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപുകൾ അനുവദിച്ചു.
2) കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503): മാർച്ച് 14-ന് പുറപ്പെടുന്ന ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
കലബുറഗി- ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സമയത്തിൽ മാറ്റം
കലബുറഗിയിൽ നിന്ന് എസ്എംവിടി ബെംഗളൂരു വരെ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയം (ട്രെയിൻ നമ്പർ 22231) രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ പരിഷ്കരിച്ചിട്ടുണ്ട്. ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിൽ ഈ ട്രെയിൻ പകൽ 11:13 മണിക്കാണ് എത്തുക. നിലവിൽ ഇത് പകൽ 11:00 മണിക്കാണ് എത്തിച്ചേരുന്നത്. 13 മിനിറ്റിന്റെ മാറ്റം. ഇതേ ട്രെയിൻ യെലഹങ്ക സ്റ്റേഷനിൽ എത്തുന്ന സമയവും മാറ്റിയിട്ടുണ്ട്. ഇനിമുതൽ പകൽ 12:58 മണിക്കാണ് വന്ദേ ഭാരത് യെലഹങ്കയിൽ എത്തുക. നിലവിൽ ഇത് പകൽ 12:28 മണിക്കാണ് എത്തുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
