പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3-നാണ്. ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല ദിവസം തലസ്ഥാനത്തെത്തുക. പൊങ്കാല ദിവസമായ 3ന് രാവിലെ 9.45ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 2.15ന് പൊങ്കാല നിവേദ്യം. കലാപരിപാടികളുടെ ഉദ്ഘാടനം 23ന് രാത്രി 8ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ നിര്‍വഹിക്കും. അംബാ പുരസ്‌കാരം നല്‍കി നടന്‍ മോഹന്‍ലാലിനെ ആദരിക്കും. എന്തായാലും പൊങ്കാലയോട് അനുബന്ധിച്ച് വലിയ സജ്ജീകരണങ്ങളാണ് തിരുവന്തപുരം നഗര സഭയും സംസ്ഥാന സർക്കാറും ഒരുക്കുന്നത്. അതോടൊപ്പം ദക്ഷിണ റെയ്‌ൽവേ തിരുവനന്തപുരം ഡിവിഷൻ പ്രത്യേക സർവീസ് നടത്തും.
സ്പെഷ്യൽ ട്രെയിനുകൾ
1. 06121 തിരുവനന്തപുരം സെൻട്രൽ - നാഗർകോവിൽ ജംക്‌ഷൻ: മാർച്ച് രണ്ടിനു രാത്രി 20.55-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 23.20-ന് നാഗർകോവിലിലെത്തും.
2. 06122 നാഗർകോവിൽ ജംക്‌ഷൻ - തിരുവനന്തപുരം സെൻട്രൽ: മാർച്ച് മൂന്നിനു നാഗർകോവിലിൽ നിന്ന് 01.40-ന് പുറപ്പെട്ട് 3.30 ന് തിരുവനന്തപുരം സെൻട്രലിലെത്തും.
3. 06123 എറണാകുളം ജംക്‌ഷൻ - തിരുവനന്തപുരം സെൻട്രൽ: മാർച്ച് മൂന്നിനു എറണാകുളത്ത് നിന്ന് പുലർച്ചെ 1.20 ന് പുറപ്പെടും. തിരുവനന്തപുരത്ത് 6.30നെത്തും.
4. 06124 തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംക്‌ഷൻ: 15.10 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും 20.15ന് എറണാകുളത്തെത്തും.
5. 06124 ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംക്‌ഷൻ: മാർച്ച് 3ന് 14.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും 19.10 മണിക്ക് എറണാകുളത്തെത്തും.

അധിക സ്റ്റോപ്പ് അനുവദിച്ചവ
1. തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിന് (12624) മൂന്ന് പകൽ 3.14ന് കഴക്കൂട്ടത്തും 3.26ന് ചിറയിൻകീഴും സ്‌റ്റോപ്പുണ്ടാകും.
2. മധുര- പുനലൂർ എക്‌സ്‌പ്രസിന് (16729) രണ്ടിന് പുലർച്ചെ 4.57ന് പള്ളിയാടിയിലും 5.39ന് ബാലരാമപുരത്തും സ്‌റ്റോപ്പ് അനുവദിച്ചു.
3. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് പുലർച്ചെ 1.43ന് തുറവൂരും 2.02ന് മാരാരിക്കുളത്തും നിർത്തും.
4. രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസിന് (16344) രണ്ട് പുലർച്ചെ 3.25ന് ചിറയിൻകീഴിൽ സ്‌റ്റോപ്പ് അനുവദിച്ചു.
5. കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിനും (12081) മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്‌സ്‌പ്രസിനും (20631) മൂന്നിന് പേട്ടയിൽ സ്‌റ്റോപ്പ് അനുവദിച്ചു. സമയം യഥാക്രമം പകൽ 1.10, 2.25.
പ്രാദേശിക അവധി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയോട് അനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെയാണ് മദ്യനിരോധനം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications