കേരളത്തിൽ ഉത്സവകാലമെത്തി. സെപ്റ്റംബർ 5ന് തിരുവോണം ആഘോഷിക്കും. ഓണം പ്രമാണിച്ച് അവധി ആഘോഷിക്കാൻ നിരവധി ആളുകളാണ് ആഗസ്റ്റിൽ സ്വന്തം നാട്ടിലേക്ക് എത്തുന്നത്. അതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ വമ്പൻ തിരക്ക് അനുഭവപ്പെടും. എന്നാൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ ആഗസ്റ്റ് 1 ന് ആരംഭിച്ചു. വിശദമായി അറിയാം;
1. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക്
സോണൽ റെയിൽവേയുടെ പ്രസ്താവന പ്രകാരം, ട്രെയിൻ നമ്പർ 06119, അതായത് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - കൊല്ലം വീക്ക്‌ലി എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ വൈകുന്നേരം 3.10 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തിച്ചേരും. ബുധനാഴ്ചകളിലാണ് ഈ ട്രെയിൻ പുറപ്പെടുന്നത്
കൊല്ലത്തു നിന്നും ചെന്നൈയിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചുണ്ട്. ട്രെയിൻ നമ്പർ 06120, അതായത് കൊല്ലം - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വീക്ക്‌ലി എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 28, സെപ്റ്റംബർ 4, സെപ്റ്റംബർ 11 തീയതികളിൽ രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. വ്യാഴാഴ്ചകളിലാണ് ഈ ട്രെയിൻ പുറപ്പെടുന്നത്.
പ്രത്യേകതകൾ
ഈ ട്രെയിനുകളിൽ 15 എസി ത്രീ ടയർ ഇക്കണോമി കോച്ചുകളും, 2 ലഗേജ്-കം-ബ്രേക്ക് വാനുകളും അടങ്ങുന്ന ഒരു മികച്ച ട്രെയിനാണ് ഇത്. എസി കോച്ചുകളുടെ എണ്ണം കൂടുതലായതിനാൽ കൂടുതൽ സുരക്ഷിതമായ സീറ്റിംഗ് സംവിധാനം ഉറപ്പാക്കാം.
പ്രധാന സ്റ്റോപ്പുകൾ
പെരമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പ്.

2. മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക്
മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നുണ്ട്. മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 06041) ആഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11, 13 തീയതികളിൽ വൈകുന്നേരം 7.30 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും. ഇത് വ്യാഴം, ശനി ദിവസങ്ങളിലാണ് ഓടുന്നത്.
കേരളത്തിൽ നിന്ന് തിരിച്ച് പോകാനും ട്രെയിൻ ഉണ്ട്. അതായത് തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ ദ്വൈവാര എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിലും വൈകുന്നേരം 5.15 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30 ന് മംഗളൂരു ജങ്ഷനിൽ എത്തും. ഇത് വെള്ളി, ഞായർ ദിവസങ്ങളിൽ ഓടുന്നു.
പ്രത്യേകതകൾ
ഈ ട്രെയിനുകളിൽ ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 17 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ്-കം-ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പെടുന്നു.
പ്രധാന സ്റ്റോപ്പുകൾ
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താൻകോട്ട, കൊല്ലം എന്നിവിടങ്ങളിലാണ് ട്രെയിനുകളുടെ പ്രധാന സ്റ്റോപ്പുകൾ.
3. മംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക്
മംഗളൂരു ജങ്ഷൻ - കൊല്ലം വീക്ക്‌ലി എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ (ട്രെയിൻ നമ്പർ 06047 ) ആഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ രാത്രി 11.15 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്ത് എത്തും. ഇത് തിങ്കളാഴ്ചകളിൽ ഓടുന്ന ട്രെയിനാണ്.
തിരിച്ച് മംഗളൂരിലേക്കും സ്പെഷ്യൽ ട്രെയിനുണ്ട്. അതായത് കൊല്ലം - മംഗളൂരു ജങ്ഷൻ വീക്ക്‌ലി എക്സ്പ്രസ് സ്‌പെഷ്യൽ (ട്രെയിൻ നമ്പർ 06048) ആഗസ്റ്റ് 26, സെപ്റ്റംബർ 2, 9 തീയതികളിൽ വൈകുന്നേരം 5.10 ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5.30 ന് മംഗളൂരു ജങ്ഷനിൽ എത്തുന്നു. ഇത് ചൊവ്വാഴ്ചകളിൽ യാത്ര തുടങ്ങുന്ന ട്രെയിനാണ്.
പ്രത്യേകതകൾ
ഈ ട്രെയിനുകളിൽ ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 17 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ്-കം-ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പെടുന്നു.
പ്രധാന സ്റ്റോപ്പുകൾ
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താൻകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications