സോവറിൻ ഗോൾഡ് ബോണ്ടുകൾ തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ബോണ്ടുകളുടെ ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി സ്വർണം വാങ്ങുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അവർക്ക് ഇഷ്യു വില ഗ്രാമിന് 5,001 രൂപയാണ്. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21-സീരീസ് VII ന്റെ സബ്സ്ക്രിപ്ഷൻ ഒക്ടോബർ 16ന് അവസാനിക്കും.
കുറഞ്ഞ വില
അഞ്ചാം വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷനുമായി എട്ട് വർഷത്തേക്ക് മെച്യൂരിറ്റി കാലാവധിയാണ് ഗോൾഡ് ബോണ്ടുകൾക്കുള്ളത്. അന്നത്തെ സ്വർണ വിലയെ അടിസ്ഥാനമാക്കിയായിരിക്കും വീണ്ടെടുക്കൽ വില. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് സ്വർണ്ണ വില ഗണ്യമായി കുറഞ്ഞ സമയത്താണ് ഈ ഏറ്റവും പുതിയ സീരിസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്യൂച്ചേഴ്സ് വിപണിയിൽ 10 ഗ്രാമിന് 56,200 രൂപയാണ് നിലവിലെ സ്വർണ നിരക്ക്.
ഇഷ്യു വില
ഏറ്റവും പുതിയ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത് ലളിതമായ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ്. ഒക്ടോബർ 07 മുതൽ ഒക്ടോബർ 09 വരെയുള്ള വിലകളുടെ ശരാശരിയാണ് ഇഷ്യൂ വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ നൽകുന്നത്.
കുറഞ്ഞ നിക്ഷേപം
ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമായി 2015 നവംബറിലാണ് സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണ്ണമാണ്.
ബോണ്ട് വിൽക്കുന്നത് എവിടെ?
ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവയിലൂടെയാണ് സ്വർണ്ണ ബോണ്ടുകൾ വിൽക്കുക.
പലിശ
വാങ്ങുന്നയാൾ കാലാവധി പൂർത്തിയാകുന്നതുവരെ ഭൌതികമല്ലാത്ത സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഫലപ്രദമായ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ഗോൾഡ് ബോണ്ടുകൾ നിക്ഷേപകർക്ക് 2.50% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിമാറ്റ് രൂപത്തിൽ കൈവശം വച്ചാൽ നിക്ഷേപകന് സ്വർണം സംഭരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ഭൌതിക സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി ജിഎസ്ടി ലെവിയും ഇല്ല.
നികുതി രഹിതം
മെച്യുരിറ്റി സമയത്ത് മൂലധന നേട്ടങ്ങൾ ഉണ്ടെങ്കിൽ അത് നികുതി രഹിതമാണ്. സ്വർണ്ണ ബോണ്ടുകളിൽ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
