കൊറോണ വൈറസ് വ്യാപനത്തെ ഭയന്ന് ഓഹരി വിപണികളിൽ തകർച്ച തുടരുമ്പോൾ സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) സീരീസ് 10 നിക്ഷേപകർക്ക് നല്ലൊരു നിക്ഷേപ മാർഗമാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മാർച്ച് 6 ന് അവസാനിക്കുന്ന എസ്ജിബി സീരീസ് 10 തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് സ്വർണം ആഭരണമായോ നാണയമായോ വാങ്ങാതെ സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണിത്.
സ്വർണ വില കഴിഞ്ഞ വർഷം
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണ്ണ വില 26% ഉയർന്നു, വിലയേറിയ ലോഹങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്നാണ് സ്വർണം. അതേ കാലയളവിൽ നിഫ്റ്റി 50 2.87 ശതമാനം നേട്ടം നൽകിയപ്പോൾ ലിക്വിഡ് ഫണ്ടിലെ നിക്ഷേപം 6.01 ശതമാനം വരുമാനം നേടി. കഴിഞ്ഞ മൂന്ന് മുതൽ അഞ്ച് വർഷങ്ങളിൽ സ്വർണം 11.03 ശതമാനവും 8.05 ശതമാനവും സിഎജിആറിൽ നേടിയതായി ഇക്കണോമിക് ടൈംസ് ഒരു റിപ്പോർട്ടിൽ പറയുന്നു.
വിപണികൾ
ആഗോള വിപണികളിൽ തുടരുന്ന മാറ്റങ്ങളെ തുടർന്ന് നിക്ഷേപകർ സ്വർണത്തിൽ അഭയം തേടിയതിനാൽ അന്താരാഷ്ട്ര സ്വർണ്ണ വില പ്രതിവർഷം ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ സ്വർണ വില ചൊവ്വാഴ്ച 42,276 രൂപയായി ക്ലോസ് ചെയ്തു. ഫെബ്രുവരി അവസാനം സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ 43,250 രൂപയിലെത്തിയിരുന്നു.
ഇനി സ്വർണ വില
അടുത്ത 18 മാസത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 52,000 രൂപയായി ഉയരുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. അടുത്ത 6-12 മാസങ്ങളിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുമെന്നും ചിലർ അഭിപ്രായപ്പെട്ടു.
സോവറിൻ ഗോൾഡ് ബോണ്ട്
എസ്ജിബി സീരീസ് 10ൽ നിക്ഷേപകർക്ക് ഡിജിറ്റലായി പണമടച്ചാൽ ഗ്രാമിന് 4,210 രൂപയ്ക്കും ഫിസിക്കൽ മോഡ് ഉപയോഗിച്ച് പണമടച്ചാൽ 4,260 രൂപയ്ക്കും സ്വർണം വാങ്ങാം. ആഗോള അനിശ്ചിതത്വത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയേറ്റമായി നിക്ഷേപകർക്ക് ഇതിനെ കാണാവുന്നതാണ്. പണം നിക്ഷേപിക്കുമ്പോൾ നിക്ഷേപത്തിൽ 5-10 ശതമാനം സ്വർണം അനുവദിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇക്വിറ്റി, സ്ഥിര നിക്ഷേപം തുടങ്ങിയ മറ്റ് അസറ്റ് ക്ലാസുകളിൽ നിന്നുള്ള വരുമാനം കുറവായതിനാൽ പോര്ട്ട്ഫോളിയൊ വൈവിധ്യവത്കരണത്തിന് മികച്ച മാർഗങ്ങളിൽ ഒന്നാണ് സ്വർണ നിക്ഷേപം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
