സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ ആറാം ഘട്ട ഇഷ്യു വില ഗ്രാമിന് 5,117 രൂപയായി നിശ്ചയിച്ചു. 2020-21 സോവറിൻ ഗോൾഡ് ബോണ്ട് (സീരീസ് VI) വിൽപ്പന 2020 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 04 വരെ തുറക്കും. സെറ്റിൽമെന്റ് തീയതി 2020 സെപ്റ്റംബർ 08 ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ, ബോണ്ടിന്റെ മൂല്യം ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഓഗസ്റ്റ് 26 മുതൽ 28 വരെയുള്ള തീയതികളിലെ സ്വർണ വിലയെ അടിസ്ഥാനമാക്കുമ്പോൾ ഒരു ഗ്രാമിന്റെ ശരാശരി വില 5,117 രൂപയാണ്.
ഇഷ്യു വില
ഓൺലൈൻ വഴി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ നിന്ന് ഒരു ഗ്രാമിന് 50 രൂപ കിഴിവ് അനുവദിക്കാൻ ഇന്ത്യൻ സർക്കാർ റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിജിറ്റൽ മോഡ് വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ അത്തരം നിക്ഷേപകർക്ക്, ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,067 രൂപയായിരിക്കും.
സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില
മുംബൈ ആസ്ഥാനമായുള്ള ഇൻഡസ്ട്രി ബോഡി ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) നൽകുന്ന സ്പോട്ട് നിരക്കുകളുടെ ലളിതമായ ശരാശരി അടിസ്ഥാനമാക്കിയാണ് ഇഷ്യു വില കണക്കാക്കുന്നത്.
ആർക്കാണ് സ്വർണ്ണ ബോണ്ടുകൾ വാങ്ങാൻ കഴിയുക?
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള ഏതൊരു ഇന്ത്യൻ സ്ഥിര താമസക്കാരനും എസ്‌ജിബികളിൽ നിക്ഷേപിക്കാം. എൻആർഐകൾക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ കഴിയില്ല. എസ്‌ജിബി വാങ്ങുന്നതിന് വോട്ടർ ഐഡി, ആധാർ കാർഡ് / പാൻ അല്ലെങ്കിൽ ടാൻ / പാസ്‌പോർട്ട് പോലുള്ള കെവൈസി രേഖകൾ ആവശ്യമാണ്.
എസ്‌ജിബി നിക്ഷേപ പരിധി
എസ്‌ജിബിക്കുള്ള അപേക്ഷ കുറഞ്ഞത് ഒരു ഗ്രാമിലും ഒരു ഗ്രാം ഗുണിതത്തിലും അനുവദനീയമായ പരിധി വരെ നൽകാം. ഓരോ സാമ്പത്തിക വർഷത്തിലും ഒരു വ്യക്തിക്കും ഒരു എച്ച് യു എഫിനും നാല് കിലോ വരെ എസ്‌ജിബികളിൽ നിക്ഷേപിക്കാൻ കഴിയും. യോഗ്യതയുള്ള മറ്റ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തിൽ 20 കിലോഗ്രാം വരെ നിക്ഷേപിക്കാൻ കഴിയും.
സ്വർണ്ണ ബോണ്ടുകൾ എവിടെ നിന്ന് വാങ്ങാം?
യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് നിയുക്ത പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ബിഎസ്ഇ, എൻഎസ്‌ഇ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ എന്നിവയിൽ നിന്ന് സ്വർണ്ണ ബോണ്ടുകൾ വാങ്ങാൻ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
