സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,912 രൂപയായി നിശ്ചയിച്ചതായി റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് XI ഫെബ്രുവരി 1 മുതൽ 2021 ഫെബ്രുവരി 05 വരെ സബ്സ്ക്രിപ്ഷനായി തുറക്കും. ബോണ്ടിന്റെ വില 4,912 രൂപയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വില നിശ്ചയിക്കുന്നത് എങ്ങനെ?
സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള (ജനുവരി 27-29, 2020) ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന വിലയുടെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.
വിലയിൽ ഇളവ്
ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ മോഡ് വഴിയാണ് കിഴിവ് ലഭിക്കാനായി പണം അടയ്ക്കേണ്ടതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. അത്തരം നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,862 രൂപ ആയിരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ജനുവരിയിലെ വില
2021 ജനുവരി 11 മുതൽ ജനുവരി 15 വരെ സബ്സ്ക്രിപ്ഷനായി തുറന്ന ബോണ്ടുകളുടെ (സീരീസ് X) ഇഷ്യു വില ഒരു ഗ്രാമിന് 5,104 രൂപയായിരുന്നു. സോവറിൻ ഗോൾഡ് ബോണ്ട് 2020-21 കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. അഞ്ചാം വർഷത്തിനുശേഷം പിൻവലിക്കാവുന്ന തരത്തിൽ എസ്ജിബിയുടെ കാലാവധി എട്ട് വർഷമാണ്.
ആർക്കൊക്കെ വാങ്ങാം?
ബോണ്ടുകൾ ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർ, എച്ച് യു എഫ്, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വാങ്ങാനും വിൽക്കാനും കഴിയും. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണമാണ്. സബ്സ്ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തികൾക്ക് 4 കിലോഗ്രാം, എച്ച് യു എഫിന് 4 കിലോഗ്രാം, ട്രസ്റ്റുകൾക്കും 20 കിലോ ഗ്രാം എന്നിങ്ങനെയാണ്.
എവിടെ നിന്ന് വാങ്ങാം?
ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവയിലൂടെ സ്വർണ്ണ ബോണ്ടികൾ വാങ്ങാം.
പദ്ധതി ആരംഭിച്ചത് എന്ന്?
ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം - സ്വർണം വാങ്ങാൻ ഉപയോഗിക്കുന്ന - സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമായി 2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. ആർബിഐ വാർഷിക റിപ്പോർട്ട് 2019-20 പ്രകാരം, 2015 നവംബറിൽ ആരംഭിച്ചതു മുതൽ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയിലൂടെ (37 ട്രാഞ്ചുകൾ) മൊത്തം, 9,652.78 കോടി രൂപ (30.98 ടൺ) സമാഹരിച്ചിട്ടുണ്ട്. 2019-20 കാലയളവിൽ മൊത്തം 2,316.37 കോടി രൂപ (6.13 ടൺ) സമാഹരിച്ചതായാണ് റിപ്പോർട്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
