ഈ സാമ്പത്തിക വർഷത്തെ (2020-21) സോവറിൻ ഗോൾഡ് ബോണ്ടുകളുടെ നാലാം ഘട്ടം നാളെ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ജൂലൈ 10ന് വിൽപ്പന അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 4,852 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്താൽ ഒരു ഗ്രാമിന് 50 രൂപ കുറവുണ്ടാകും. അത്തരം നിക്ഷേപകർക്ക്, ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,802 രൂപ ആയിരിക്കും.
സ്വർണത്തിന് ഈ വർഷം
സ്വർണ്ണത്തിന് ഇത് ഒരു അത്ഭുത വർഷമാണ്. മൂല്യത്തിൽ 20 ശതമാനത്തിലധികം വർദ്ധനവാണ് ഇതുവരെ നേടിയിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദമാണ് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച പാദം. ആഗോള അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് IV നെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ.
സർക്കാരിന് വേണ്ടി
ആഭ്യന്തര വിലകൾ പുതിയ ഉയരങ്ങളിലെത്തുന്ന സമയത്താണ് സർക്കാർ സ്വർണ്ണ ബോണ്ടുകൾ ഇറക്കുന്നത്. ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണ വില 10 ഗ്രാമിന് 48,982 രൂപയിലെത്തി. സർക്കാരിനു വേണ്ടിയാണ് റിസർവ് ബാങ്ക് (ആർബിഐ) സോവറിൻ ഗോൾഡ് ബോണ്ടുകൾ നൽകുന്നത്. ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമായി 2015 ലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.
ഇഷ്യൂ വില
999 പരിശുദ്ധിയുള്ള സ്വർണത്തിനായി ഇന്ത്യാ ബുള്ളിയൻ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച സ്വർണ്ണത്തിന്റെ അവസാന ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് പരമാധികാര സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. സ്വർണ്ണ ബോണ്ടുകളിൽ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണമാണ്. ഈ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു തീയതി ജൂലൈ 14 ന് ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഇനിയുള്ള ബോണ്ടുകളുടെ വിശദാംശങ്ങൾ
പണലഭ്യതയ്ക്ക് വിധേയമായി ഇഷ്യു ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ബോണ്ടുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യും.സെപ്റ്റംബർ വരെ സർക്കാർ ആറ് തവണയായി സോവറിൻ ഗോൾഡ് ബോണ്ടുകൾ നൽകുമെന്ന് റിസർവ് ബാങ്ക് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ വരെ ഇഷ്യു ചെയ്യുന്ന മറ്റ് സ്വർണ്ണ ബോണ്ടുകളുടെ വിശദാംശങ്ങൾ ഇതാ:
- 2020-21 സീരീസ് 5-ാമത് സ്വർണ്ണ ബോണ്ടുകൾ
- സബ്സ്ക്രിപ്ഷൻ തീയതി - 2020 ഓഗസ്റ്റ് 03-07
- ഇഷ്യു തീയതി- 2020 ഓഗസ്റ്റ് 11
2. 2020-21 സീരീസ് ആറാമത് സ്വർണ്ണ ബോണ്ടുകൾ
- സബ്സ്ക്രിപ്ഷൻ തീയതി - 2020 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 04 വരെ
- ഇഷ്യു തീയതി - 2020 സെപ്റ്റംബർ 08
നേട്ടങ്ങൾ
നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടുകൾ 2.50% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണ ബോണ്ടുകളുടെ പലിശ വരിക്കാരുടെ വരുമാനത്തിൽ ചേർക്കുകയും അതിനനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഗോൾഡ് ബോണ്ടുകൾക്ക് മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പിൻവലിക്കാൻ അവസരമുണ്ട്. മെച്യൂരിറ്റി സമയത്ത് മൂലധന നേട്ടങ്ങൾ ഉണ്ടെങ്കിൽ അത് നികുതി രഹിതമാണ്. സ്വർണ്ണ ബോണ്ടുകളിൽ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യമാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications