സോവറിൻ ഗോൾഡ് ബോണ്ടുകൾ 2020-21 (സീരീസ് 5) നാളെ (ഓഗസ്റ്റ് 3) മുതൽ സബ്സ്ക്രിപ്ഷനായി തുറക്കും. 2020 ഓഗസ്റ്റ് 7 വരെ സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം. സെറ്റിൽമെന്റ് തീയതി 2020 ഓഗസ്റ്റ് 11 ആണ്. ബോണ്ടിന്റെ ഇഷ്യു വില ഗ്രാമിന് 5,334 രൂപയായിരിക്കും. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ നിന്ന് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഇത്തരം നിക്ഷേപകർക്ക്, ഒരു ഗ്രാമിന് 5,284 രൂപയാണ് ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില.
എസ്‌ജിബി വില എങ്ങനെ നിശ്ചയിക്കും?
999 പരിശുദ്ധിയുള്ള സ്വർണത്തിനായി ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച സ്വർണത്തിന്റെ അവസാന ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. സ്വർണ്ണ ബോണ്ടുകളിൽ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണമാണ്. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വർണത്തിന്റെ ലളിതമായ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്.
മെച്യൂരിറ്റി കാലയളവ്
ഗോൾഡ് ബോണ്ടുകൾക്ക് മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പുറത്തുകടക്കാൻ അവസരമുണ്ട്. എന്നിരുന്നാലും, ഒരു നിക്ഷേപകൻ 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിനു മുമ്പായി പിൻവലിക്കുകയാണെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽക്കുന്നതിലൂടെ അവർക്ക് ബോണ്ടുകളിൽ നിന്ന് പിന്മാറാം.
നികുതി പ്രത്യാഘാതങ്ങൾ
കാലാവധി പൂർത്തിയാകുന്നതുവരെ സോവറിൻ ഗോൾഡ് ബോണ്ടിന് മൂലധന നേട്ട നികുതി ബാധകമല്ല കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് വിൽക്കുകയാണെങ്കിൽ, ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്ക് സ്ലാബ് നിരക്കനുസരിച്ച് നികുതിയും ദീർഘകാല മൂലധന നേട്ടത്തിന് 20.8 ശതമാനവും നികുതി ചുമത്തും. എന്നിരുന്നാലും ഓരോ വർഷവും പരമാധികാര സ്വർണ്ണ ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിങ്ങളുടെ സ്ലാബ് നിരക്കനുസരിച്ച് നികുതി ചുമത്തപ്പെടും.
ആവശ്യമായ രേഖകൾ
എസ്‌ജിബി സ്കീം വാങ്ങുന്നതിന് കെവൈസി രേഖകളായ വോട്ടർ ഐഡി, ആധാർ കാർഡ് / പാൻ അല്ലെങ്കിൽ ടാൻ / പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ ആവശ്യമാണ്.
ആർക്കാണ് എസ്ജിബിയിൽ നിക്ഷേപിക്കാൻ കഴിയുക?
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരമുള്ള ഏതൊരു താമസക്കാരനും എസ്‌ജിബികളിൽ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി നിക്ഷേപം അയാളുടെ രക്ഷാധികാരിക്ക് ചെയ്യാൻ കഴിയും. ഒരു എൻആർഐക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ കഴിയില്ല. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയിൽ നിന്ന് ബോണ്ടുകൾ വാങ്ങാം.
എസ്ജിബിയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടം?
നിലവിലുള്ള സ്വർണ്ണ വിലയ്ക്ക് കൃത്യമായ ഇടവേളകളിൽ എസ്ജിബികൾ സർക്കാർ നൽകുന്നു. ഇതിന് എട്ട് വർഷത്തെ നിശ്ചിത കാലാവധിയുണ്ട്. പക്ഷേ അഞ്ച് വർഷത്തെ ലോക്ക്-ഇൻ കഴിഞ്ഞ് വിൽക്കാവുന്നതാണ്. എന്നിരുന്നാലും, നിങ്ങൾ കാലാവധി പൂർത്തിയാകുന്നതുവരെ എസ്‌ജിബികൾ കൈവശം വച്ചാൽ, നിക്ഷേപത്തിന് മൂലധന നേട്ടനികുതി ഉണ്ടാകില്ല. നിങ്ങൾക്ക് പ്രതിവർഷം 2.5% പലിശ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്‌ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications