സ്വർണത്തിന്റെ നിക്ഷേപ ആവശ്യം ഉയരുന്ന നിലവിലെ ഘട്ടത്തിൽ ഈ സാമ്പത്തിക വർഷത്തെ (2020-21) രണ്ടാം തവണത്തെ സബ്സ്ക്രിപ്ഷനായി ഇന്ന് തുറക്കും. സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയുടെ സീരീസ് II വിൽപ്പന മെയ് 15 ന് അവസാനിക്കും. ഏറ്റവും പുതിയ സ്വർണ്ണ ബോണ്ട് പദ്ധതിയുടെ ഇഷ്യു വില ഗ്രാമിന് 4,590 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇഷ്യു തീയതി മെയ് 19 ആണ്. ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ വഴി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അത്തരം നിക്ഷേപകർക്ക്, ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,540 രൂപ ആയിരിക്കും.
സ്വർണ നിക്ഷേപം
സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് (ആർബിഐ) സോവറിൻ ഗോൾഡ് ബോണ്ടുകൾ നൽകുന്നത്. ഏപ്രിലിൽ സർക്കാർ സീരീസ് 1 സ്വർണ്ണ ബോണ്ടുകൾ വിറ്റിരുന്നു. സ്വർണത്തിന്റെ നിക്ഷേപ ആവശ്യം വളരെയധികം ഉയർന്നിരിക്കുന്ന സമയത്താണ് രണ്ടാമത്തെ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഇടിഎഫുമായുള്ള സ്വർണ്ണ ഹോൾഡിംഗുകൾ 1075.8 ടണ്ണായി ഉയർന്നു.
സ്വർണ വില വർദ്ധനവ്
ഏപ്രിലിൽ, എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 47,000 രൂപയ്ക്ക് മുകളിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്വർണ വില 40% ഉയർന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്ക്ഡൌണുകളും സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജനവും ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കകളും സ്വർണ വില ഉയരാൻ കാരണമായി.
ഇടിഎഫ്
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ഇടിഎഫുകളിൽ മാർച്ചിൽ 195 കോടി രൂപ പിൻവലിച്ച ശേഷം കഴിഞ്ഞ മാസം 731 കോടി രൂപയുടെ വരവ് ഉണ്ടായി. 999 പരിശുദ്ധിയുള്ള സ്വർണത്തിനായി ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച സ്വർണ്ണത്തിന്റെ അവസാന ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിയിക്കുന്നത്.
സ്വർണ ബോണ്ട് നിക്ഷേപം
സ്വർണ്ണ ബോണ്ടുകളിൽ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണമാണ്. എട്ട് വർഷത്തെ കാലാവധിയാണ് സ്വർണ ബോണ്ടുകൾക്കുള്ളത്. നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പിൻവലിക്കാനുള്ള അവസരമുണ്ട്. ബോണ്ടുകളുടെ വ്യാപാരം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയും നടത്താം. നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടുകൾക്ക് 2.50% വാർഷിക പലിശ നിരക്ക് ലഭിക്കും.
നേട്ടം
കാലാവധി പൂർത്തിയാകുമ്പോൾ മൂലധന നേട്ടങ്ങൾ നികുതിരഹിതമാണ്. സ്വർണ്ണ ബോണ്ടുകൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ആനുകൂല്യമാണിത്. സ്വർണാഭരണങ്ങൾ അല്ലെങ്കിൽ ഗോൾഡ് ഇടിഎഫ് അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഈ വർഷത്തെ സബ്സ്ക്രിപ്ഷൻ തീയതികൾ
വർഷത്തിലെ ആദ്യത്തെ ആറുമാസത്തേക്ക് സ്വർണ്ണ ബോണ്ടുകൾ വിതരണം ചെയ്യുന്നതിനുള്ള സമയപരിധി റിസർവ് ബാങ്ക് നേരത്തെ പുറത്തിറക്കിയിരുന്നു. അടുത്ത നാല് മാസത്തേക്ക് ഇഷ്യു ചെയ്യുന്ന സ്വർണ്ണ ബോണ്ടിന്റെ ടൈംലൈൻ ഇതാ:
- 2020-21 സീരീസ് III - ജൂൺ 08-12
- 2020-21 സീരീസ് IV - ജൂലൈ 06-10
- 2020-21 സീരീസ് v - ഓഗസ്റ്റ് 03-07
- 2020-21 സീരീസ് VI - ഓഗസ്റ്റ് 31- സെപ്റ്റംബർ 04
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications