ടാറ്റ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകാലത്തെ ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഷപൂര്‍ജി പലോഞ്ചി (എസ്പി) ഗ്രൂപ്പ്. പങ്കാളിത്തം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വേര്‍പിരിയല്‍ പദ്ധതി എസ്പി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. നിലവില്‍ ടാറ്റ സണ്‍സിനെ രണ്ടു സംഘങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നതെന്ന് എസ്പി ഗ്രൂപ്പ് പറയുന്നു. ഒന്ന് ടാറ്റ കുടുംബവും മറ്റൊന്ന് മിസ്ത്രി കുടുംബവും. കമ്പനിയുടെ 81.6 ശതമാനം ആസ്തികളില്‍ ടാറ്റ കുടുംബത്തിനാണ് അവകാശം. മിസ്ത്രി കുടുംബത്തിന് അവകാശം 18.37 ശതമാനം ആസ്തികളിലും.

എന്തായാലും ഈ സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പിനൊപ്പം തുടരേണ്ടതില്ലെന്നാണ് എസ്പി ഗ്രൂപ്പിന്റെ തീരുമാനം. കമ്പനിയുമായുള്ള ബന്ധം ഇവര്‍ ഉപേക്ഷിക്കുന്നു. എന്നാല്‍ ഇടപാട് നിര്‍ത്തുമ്പോള്‍ ഒത്തുത്തീര്‍പ്പ് പണമായി വേണ്ട. പകരം ടാറ്റ സണ്‍സിന് പങ്കാളിത്തമുള്ള ടാറ്റ പ്രസ്ഥാനങ്ങളില്‍ തത്തുല്യമായ ഓഹരി വേണം, എസ്പി ഗ്രൂപ്പിന്റെ ആവശ്യം ഇങ്ങനെയാണ്. നിലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) 72 ശതമാനം ഉടമസ്ഥാവകാശം ടാറ്റ സണ്‍സിനുണ്ട്. എസ്പി ഗ്രൂപ്പിന് ടാറ്റ സണ്‍സിലുള്ള ഉടമസ്ഥാവകാശം 18.37 ശതമാനവും. ഈ സാഹചര്യത്തില്‍ ഡിമാന്‍ഡ് അംഗീകരിക്കുകയാണെങ്കില്‍ ടിസിഎസിന്റെ 13.22 ശതമാനം ഓഹരി എസ്പി ഗ്രൂപ്പിന് ലഭിക്കും. ഇപ്പോഴത്തെ വിപണി മൂല്യമനുസരിച്ച് ഏകദേശം 1.35 കോടി ലക്ഷം രൂപയുടെ ഇടപാടാണിത്.
അറ്റകടത്തിന്റെ കാര്യത്തില്‍ പട്ടികപ്പെടുത്താത്ത ആസ്തികളുടെ മൂല്യനിര്‍ണയം പുറമെ നിന്നൊരു സംഘത്തെക്കൊണ്ട് നടത്താമെന്ന് എസ്പി ഗ്രൂപ്പ് പറയുന്നു. അറ്റ കടത്തിലേക്ക് ഏകീകരിച്ച പ്രോറാറ്റ ഓഹരികള്‍ (ബ്രാന്‍ഡ് മൂല്യം അടിസ്ഥാനപ്പെടുത്തി) പണമായോ സെക്യൂരിറ്റിയായോ തീര്‍പ്പാക്കാം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ കാര്യത്തില്‍ ത്വരിതഗതിയിലുള്ള മൂല്യനിര്‍ണയമാണ് എസ്പി ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്നതും. ഇവിടെയും പണമായോ സെക്യൂരിറ്റിയായോ തീര്‍പ്പാക്കല്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഇവര്‍ അറിയിക്കുന്നു.
നിലവില്‍ ടാറ്റ ഗ്രൂപ്പില്‍ മിസ്ത്രി കുടുംബത്തിന് 1.75 ലക്ഷം കോടി രൂപയുടെ പങ്കാളിത്തമുണ്ട്. എസ്പി ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം മിസ്ത്രി കുടുംബത്തിനുതന്നെ. 2016 -ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന് പദവിയില്‍ നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമുതല്‍ മിസ്ത്രി കുടുംബം ടാറ്റ കുടുംബവുമായി നിയമപോരാട്ടം നടത്തുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications