ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ ഗണ്യമായി വർദ്ധിക്കുകയും ബിസിനസ്സ് പ്രവർത്തനങ്ങൾ വലിയ തോതിൽ അനുവദിക്കുകയും ചെയ്യുന്നതിനാൽ, സൂറത്തിലെ ഒരു ജ്വല്ലറി വിവാഹം കഴിക്കാൻ പോകുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. 1.5 ലക്ഷം മുതൽ 4 ലക്ഷം വരെ രൂപ വരെ വിലയുള്ള ഡയമണ്ട് മാസ്കുകളാണ് സൂറത്തിലെ ഈ ജ്വല്ലറിയിൽ വിൽക്കുന്നത്.
ലോക്ക്ഡൗൺ നീക്കിയതോടെ ഒരു ഉപഭോക്താവ് ജ്വല്ലറിയിലെത്തി വധുവിനും വരനും പറ്റിയ വ്യത്യസ്തമായ മാസ്കുകൾ ആവശ്യപ്പെട്ടു. തുടർന്ന് മാസ്കുകൾ ഉണ്ടാക്കാൻ ഡിസൈനർമാരെ പ്രത്യേകം ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ മാസ്ക്കുകൾ ആവശ്യപ്പെട്ടതിനാൽ ഈ മാസ്കുകളുടെ വ്യത്യസ്ത ഡിസൈനുകൾ തയ്യാറാക്കിയെന്ന് ജ്വല്ലറി ഉടമ കൂട്ടിച്ചേർത്തു. ഈ മാസ്കുകൾ നിർമ്മിക്കാൻ സ്വർണ്ണം മാത്രമല്ല വജ്രവും ഉപയോഗിച്ചതാി ജ്വല്ലറി ഉടമ പറഞ്ഞു.

എന്നാൽ സ്വർണ പണിക്കാരിൽ ഭൂരിഭാഗവും സ്വന്തം സ്ഥലങ്ങളിലേക്ക് പോയതിനാൽ ജോലിക്കാരുടെ അഭാവമുണ്ടെന്നും ജ്വല്ലറിക്കാർ പറഞ്ഞു. കൊവിഡ് 19 കാരണം സ്വർണ്ണത്തിന് ആവശ്യക്കാർ കുറവാണെന്നും സൂററ്റ് ജ്വല്ലറി അസോസിയേഷൻ സെക്രട്ടറി വിജയ് മംഗുകിയ പറഞ്ഞു. ഭൂരിഭാഗം സ്വർണ പണിക്കാരും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. തൊഴിൽ ക്ഷാമവും സ്വർണ്ണത്തിന്റെ ആവശ്യവും കുറവായതിനാൽ ജ്വല്ലറികളും വരുമാനം കുറഞ്ഞുവെന്നും മാസ്കുകളുടെ ആവശ്യം തുടരുകയാണെങ്കിൽ, ജ്വല്ലറികൾക്ക് അതിജീവിക്കാൻ ഇത് കാരണമാകുമെന്നും വിജയ് മംഗുകിയ പറഞ്ഞു.
പൂവി ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡ് നിവാസിയായ ശങ്കർ കുരാഡെ ഈ മാസം ആദ്യം 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച മാസ്ക് നിർമ്മിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications