എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ 2020 ഡിസംബർ 31 ന് അവസാനിക്കും. മറുവശത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2021 മാർച്ച് 31 വരെ നീട്ടി. കൊവിഡ് -19 പൊട്ടിത്തെറിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് എഫ്ഡി പലിശനിരക്കിൽ കുത്തനെ കുറവുണ്ടായ ശേഷം, മുതിർന്ന പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എസ്ബിഐ ആണ് ആദ്യമായി പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചത്.

മെയ് മാസത്തിലാണ് പരിമിതമായ കാലയളവിലേയ്ക്ക് എസ്ബിഐ പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചത്. താമസിയാതെ എല്ലാ പ്രമുഖ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ പ്രത്യേക നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്തു. മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും പ്രതിമാസ വരുമാനത്തിനുമായുള്ള എഫ്ഡി പദ്ധതിയാണിത്. നേരത്തെ സെപ്റ്റംബർ വരെ വാഗ്ദാനം ചെയ്തിരുന്ന ഈ പദ്ധതി 2020 ഡിസംബർ 31 ലേക്ക് നീട്ടുകയായിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ പദ്ധതി 'എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ' എന്നറിയപ്പെടുന്ന പദ്ധതി നിക്ഷേപങ്ങൾക്ക് 0.75% ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 'ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ്' പദ്ധതി സാധാരണ നിരക്കിനേക്കാൾ 0.80 ശതമാനം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം ബാങ്ക് ഓഫ് ബറോഡ നിലവിലുള്ള നിരക്കിനേക്കാൾ ഒരു ശതമാനം അധിക പലിശ നിരക്കാണ് നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
