കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനുമായി സഹകരണം പ്രഖ്യാപിച്ച് സ്‌പൈസ്‌ഹെല്‍ത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സ്‌പൈസ്‌ഹെല്‍ത്ത് സഹകരിച്ച് റിയല്‍-ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) ടെസ്റ്റുകള്‍ നടത്തുന്നതിനായി കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ ആരംഭിക്കുന്നു.

സ്‌പൈസ്‌ഹെല്‍ത്ത് മൊബൈല്‍ ടെസ്റ്റിങ് ലാബ് ആരംഭിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം (ഹരിയാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്കു ശേഷം). ടെസ്റ്റിങ്ങിനുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്, കാലിബ്രേഷന്‍ ലാബോറട്ടറീസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച് എന്നിവയുടെ അംഗീകാരമുള്ളതാണ് ഈ ലാബുകള്‍. ഓരോ ലാബിലും ദിവസവും 3000 ടെസ്റ്റുകള്‍ നടത്തുന്നു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനുമായി സഹകരണം പ്രഖ്യാപിച്ച് സ്‌പൈസ്‌ഹെല്‍ത്ത്

കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി സഹകരിച്ച് കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ ആരംഭിച്ച് പകര്‍ച്ചവ്യാധിക്കെതിരെ പൊരുതുന്നതില്‍ സന്തോഷമുണ്ടെന്നും മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കുന്നതോടെ കേരളത്തിലെ ടെസ്റ്റിങ് നിരക്ക് വര്‍ധിപ്പിക്കാനാകുമെന്നും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ രോഗികളെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്ത് ചികില്‍സിക്കാനും സഹായിക്കുന്നതില്‍ ടെസ്റ്റിങിന് വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നതായും സ്‌പൈസ്‌ഹെല്‍ത്ത് സിഇഒ അവാനി സിങ് പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ്-19 ഏറ്റവും ഉയര്‍ന്നു നിന്നിരുന്ന 2020 നവംബറില്‍ സ്‌പൈസ് ജെറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആരോഗ്യ സംരക്ഷണ കമ്പനിയായ സ്‌പൈസ്‌ഹെല്‍ത്ത് മൊബൈല്‍ ലാബുകളിലൂടെ 499 രൂപയ്ക്ക് ടെസ്റ്റുകള്‍ നടത്തിയിരുന്നു. അന്ന് ഡല്‍ഹിയില്‍ ടെസ്റ്റിങ് നിരക്ക് 2400 രൂപയായിരുന്നു. നിലവിലുണ്ടായിരുന്ന 24-48 മണിക്കൂറിന് പകരം ആറു മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കി മറ്റൊരു നാഴികക്കല്ലു കുറിച്ചു. മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും സ്‌പൈസ്‌ഹെല്‍ത്താണ്. ആശുപത്രി സൗകര്യങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലും അതുവഴി എത്തിച്ചേരാനായി.

നേരത്തെ, സ്‌പൈസ്‌ഹെല്‍ത്ത് ഒതുക്കമുള്ള, പോര്‍ട്ടബിള്‍, പാര്‍ശ്വഫലങ്ങളില്ലാത്ത സ്‌പൈസ്ഓക്‌സി എന്ന വെന്റിലേഷന്‍ ഉപകരണം അവതരിപ്പിച്ചിരുന്നു. ശ്വാസ തടസമുള്ള രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാണ്. ആളുകള്‍ക്ക് എളുപ്പത്തില്‍ രക്തത്തിലെ ഓക്‌സിജന്‍ അളവു കണ്ടെത്താന്‍ സാധിക്കുന്ന വിരലിനറ്റത്ത് ഉപയോഗിക്കുന്ന പള്‍സ് ഓക്‌സിമീറ്ററും അവതരിപ്പിച്ചു.

Read more about: kerala
English summary

SpiceHealth in association with Kerala Medical Service Corporation launches mobile RT-PCR testing facility in Kerala

SpiceHealth launches mobile RT-PCR testing facility in Kerala. Read in Malayalam.
Story first published: Friday, March 26, 2021, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X