മുംബൈ: ആഭ്യന്തവിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിച്ചത്.

ദില്ലി, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളെ ധാക്കയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം കൊല്‍ക്കത്തയ്ക്കും ചിറ്റഗോംഗിനുമിടയില്‍ ആഴ്ചയില്‍ നാല് തവണ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റ് സര്‍വീസുകളും സര്‍വീസ് നടത്തുമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. തുറമുഖ നഗരമായ ചിറ്റ്ഗോംഗ് സ്പൈസ് ജെറ്റിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായിരിക്കും. പുതിയ സര്‍വീസുകളെല്ലാം നവംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഉഭയക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചു വിമാനസര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആഗസ്റ്റില്‍ അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള കരാര്‍ സാധ്യമായാല്‍ 28 ഓളം വിമാന സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications