കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്ന സ്പൈസ് ജെറ്റ് പുതിയ 'സ്പൈസ് ക്ലബ്' പദ്ധതി അവതരിപ്പിച്ചു. സ്പൈസ് ക്ലബ് പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ ഫ്ളൈറ്റ് വൗച്ചറുകളും സൗജന്യ ഭക്ഷണവും പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് കമ്പനി ഉറപ്പുവരുത്തും. സീറോ ക്യാന്സലേഷന് ചാര്‍ജുകള്‍, ചെക്ക് ഇന്‍ മുന്‍ഗണന, സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാം തുടങ്ങിയ ആനുകൂല്യങ്ങളും സ്പൈസ് ക്ലബ് പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യന്നുണ്ട്.

സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങാണ് പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാലു വിഭാഗങ്ങളായാണ് പദ്ധതി വേര്‍തിരിക്കപ്പെടുന്നത്. ക്ലാസിക്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് സ്പൈസ് ക്ലബ് അംഗത്വം. വിമാന ടിക്കറ്റിലും മറ്റു ആഡ് ഓണുകളിലും ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും ഒരു പോയിന്റ് എന്ന കണക്കിന് യാത്രക്കാര്‍ സമ്പാദിക്കും. ഓരോ പോയിന്റും 50 പൈസയ്ക്ക് തുല്യമാണ്. ഓരോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും പരമാവധി 10 സ്പൈസ് ക്ലബ് പോയിന്റുകളാണ് യാത്രക്കാര്‍ക്ക് നേടാനാവുക. അപ്ഗ്രേഡ് സൗകര്യങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും മറ്റു ആഡ് ഓണുകള്‍ക്കും കമ്പനി റിവാര്‍ഡ് പോയിന്റ് സമ്മാനിക്കും.
ഇതേസമയം, സ്പൈസ് ക്ലബ് ക്ലാസിക് അംഗത്വമുള്ളവര്‍ക്ക് മുന്‍ഗണനാ ചെക്ക് ഇന്‍ സൗകര്യം ലഭിക്കില്ല. സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് മുന്‍ഗണനാ ചെക്ക് ഇന്നും മുന്‍ഗണനാ ബോര്‍ഡിങ്ങും ലഭ്യമാവുക. ഇതിന് പുറമെ ഇവര്‍ക്ക് സ്പൈസ് മാക്സ് അപ്ഗ്രേഡുകളില്‍ 20 ശതമാനം ഡിസ്കൗണ്ടും കിട്ടും. സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 250 ബോണസ് പോയിന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബുക്കിങ് അനുഭവം എളുപ്പമാക്കാന്‍ ഒന്നിലധികം പെയ്മെന്റ് സംവിധാനങ്ങള്‍ വെബ്സൈറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്ന് സ്പൈസ് ജെറ്റ് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications