ജൂലൈ 12 മുതൽ 26 വരെ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലെ റാസ് അൽ ഖൈമയിലേക്ക് സ്പൈസ് ജെറ്റ് സർവീസ് നടത്തും. യോഗ്യതയുള്ള, ഐസിഎ അംഗീകാരമുള്ള യുഎഇ സ്ഥിരതാമസക്കാർക്ക് ജൂലൈ 12 നും ജൂലൈ 26 നും ഇടയിൽ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് യാത്ര ചെയ്യാനാകുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.
എന്താണ് ഐസിഎ?
ഐസിഎ എന്നാൽ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ്. യുഎഇയുടെ സാധുവായ റെസിഡൻസി പെർമിറ്റ് ഉള്ള ഒരു യാത്രക്കാരന് ആ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഐസിഎ അനുമതി ആവശ്യമാണ്. ഇതിനായി ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.
സർവ്വീസ് എവിടെ നിന്ന്?
ഡൽഹി, മുംബൈ, കോഴിക്കോട്, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസ് നടത്തുന്നതെന്ന് സ്പൈറ്റ് ജെറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ വിമാനങ്ങൾ യുഎഇയിലേക്ക് പോകുന്ന യാത്രക്കാരെ മാത്രമേ അനുവദിക്കീ. റാസ് അൽ-ഖൈമ വിമാനത്താവളത്തിൽ നിന്ന് ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി കോച്ചുകളും സ്പൈസ് ജെറ്റ് നൽകും.
വിമാന സർവ്വീസ് ഇല്ല
കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. യുഎഇയിൽ സാധുവായ റസിഡൻസ് പെർമിറ്റുള്ളവരും ഇപ്പോൾ ഇന്ത്യയിലുള്ളവരുമായ നിരവധി ഇന്ത്യൻ പൗരന്മാർ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനങ്ങളുടെ അഭാവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരുന്നു.
വ്യോമയാന മന്ത്രാലയം
ഇന്ത്യാ ഗവൺമെന്റും യുഎഇയും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന യുഎഇ നിവാസികൾക്കും യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ജൂലൈ 12 മുതൽ വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ജൂലൈ 9 മുതൽ വ്യോമയാന മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യുഎഇ വിമാനക്കമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങൾക്കും യുഎഇയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ മടക്കയാത്രയിൽ കൊണ്ടുപോകാനും അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ വിമാന കമ്പനികൾക്ക്
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ (ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്) കൊണ്ടു പോകാനും അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
