ന്യൂഡൽഹി: ഡൽഹി നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മികച്ച ഓഫറുമായി എത്തുകയാണ് സ്‌പൈസ് ജെറ്റ്. യാത്രക്കാർക്കായി സൗജന്യ വിമാന യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 8-ന് നടക്കാനിരിക്കുന്ന ഡൽഹി നഗരസഭ തിരഞ്ഞെടുപ്പിന് പങ്കെടുക്കാൻ പോകുന്ന വോട്ടർമാർക്കാണ് സ്‌പൈസ് ജെറ്റ് സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരം ഒരുക്കുന്നത്. 'സ്‌പൈസ് ഡെമോക്രസി' എന്ന ഓഫറിനു വേണ്ടി സ്‌പൈസ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഓൺലൈനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.
യാത്രക്കാർക്കായി നൂറുകണക്കിന് സൗജന്യ ടിക്കറ്റുകൾ നൽകുന്നതായി കമ്പനി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈ ഓഫർ പ്രകാരം നികുതികളും മറ്റ് സർചാർജുകളും ഒഴികെ യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും സ്‌പൈസ് ജെറ്റ് തിരിച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്പൈസ് ജെറ്റിന്റെ പുതിയ ഓഫറിന് യത്രക്കാർക്ക് ഫെബ്രുവരി 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരെ അവരുടെ ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം എയർലൈനിന്റെ ഇന്റേണൽ പാനൽ തിരഞ്ഞെടുക്കുന്നതാണ്. ഈ ഓഫർ പ്രകാരം, നിങ്ങൾ ഡൽഹിയിലേക്ക് യാത്രചെയ്‌ത് ഫെബ്രുവരി 8-ന് തന്നെ മടങ്ങുകയാണെങ്കിൽ എയർലൈൻ ടിക്കറ്റുകളുടെ (അപ്പ് ആൻഡ് ഡൗൺ) മുഴുവൻ അടിസ്ഥാന നിരക്കുകളും തിരികെ നൽകും. ഫെബ്രുവരി 7-ന് ഡൽഹിയിലേക്ക് പോകാനും ഫെബ്രുവരി 8-ന് മടങ്ങാനും അല്ലെങ്കിൽ ഫെബ്രുവരി 8-ന് പോയശേഷം 9-ന് മടങ്ങാനുമാണ് നിങ്ങളുടെ പ്ലാനെങ്കിൽ വൺവേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രം തിരികെ നൽകുന്നതാണ്.

സ്പൈസ് ജെറ്റിന്റെ ഈ ഓഫർ എങ്ങനെ ലഭിക്കും?
ഈ ഓഫർ ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ ഉണ്ടായിരിക്കും, കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന യാത്രക്കാരെ ഫെബ്രുവരി 6-ന് തന്നെ അറിയിക്കുന്നതാണ്. ഇങ്ങനെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത യാത്രക്കാർക്ക് അടിസ്ഥാന നിരക്ക് ഈടാക്കുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് നൽകും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത യാത്രക്കാർ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിനുശേഷം അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകളിൽ #SpiceDemocracy എന്ന ടാഗിനൊപ്പം മഷി പുരട്ടിയ വിരൽ കാണിച്ച് ഒരു സെൽഫി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
