സ്പ്രിംക്ലര്‍ കിടുവാണ്!!! കേരളത്തിലെ വിവാദനായകന്‍, ഹുറൂണിലെ മിടുക്കൻ; 'ഒറ്റക്കൊമ്പൻ കുതിര' പട്ടികയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പ്രിംക്ലര്‍ എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ഒരുപക്ഷേ ആദ്യം ഓര്‍മ വരിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആയിരിക്കും. ആ പേര് കേരളത്തില്‍ ഏറ്റവും അധികം ഉച്ഛരിച്ച രാഷ്ട്രീയ നേതാവും അദ്ദേഹം തന്നെ ആയിരിക്കും. കൊവിഡ് പ്രതിരോധത്തിനുള്ള ഡാറ്റ വിശകലനത്തിന് സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനം ആയിരുന്നു സ്പ്രിംക്ലര്‍. ഡാറ്റ ചോര്‍ച്ചയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനം. പിന്നെ സ്പ്രിംക്ലര്‍ എങ്ങനെ ഈ കരാര്‍ നേടി എന്നതും.

 

മലയാളികള്‍ക്ക് വിവാദമാണെങ്കിലും അന്താരാഷ്ട്രതലത്തില്‍ അങ്ങനെയല്ല. ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ ഇടം നേടിയ സ്ഥാപനം ആണ് സ്പ്രിംക്ലര്‍. വിശദാംശങ്ങള്‍.

സ്പ്രിംക്ലര്‍

സ്പ്രിംക്ലര്‍

ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ ഇടം നേടിയ സ്ഥാപനം ആണ് സ്പ്രിംക്ലര്‍. ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ഇന്ത്യക്ക് പുറത്ത് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ 12-ാം റാങ്ക് ആണ് സ്പ്രിംക്ലറിന് ഉള്ളത്.

പിറകില്‍ മലയാളി

പിറകില്‍ മലയാളി

മലയാളിയായ രാഗി തോമസ് ആണ് സ്പ്രിംക്ലറിന്റെ സ്ഥാപകന്‍. 2009 ല്‍ ആയിരുന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായി സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിടുന്നത്. നിലവില്‍ 15 രാജ്യങ്ങളില്‍ കമ്പനിയ്ക്ക് ഇടപാടുകള്‍ ഉണ്ട്. മൈക്രോസോഫ്റ്റ്, നൈക്കി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ വമ്പന്‍മാരാണ് ഇവരുടെ ക്ലൈന്റുകള്‍.

പതിനയ്യായിരം കോടി

പതിനയ്യായിരം കോടി

രണ്ട് ബില്യണ്‍ ഡോളറിന്റെ മൂല്യണ്ട് സ്പ്രിംക്ലറിന് എന്നാണ് കണക്കാക്കുന്നത്. അതായത് ഏതാണ്ട് പതിനയ്യായിരം കോടിയില്‍ അധികം രൂപയുടെ മൂല്യം! ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിനെ സംബന്ധിച്ച് ഇത് അത്ര ചെറിയ നേട്ടമൊന്നും അല്ല. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ വന്‍ നേട്ടം കൊയ്യുന്ന ആദ്യത്തെ മലയാളിയും അല്ല രാഗി തോമസ്.

ബൈജൂസും ബിഗ് ബാസ്‌കറ്റും

ബൈജൂസും ബിഗ് ബാസ്‌കറ്റും

ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുള്ളത് 586 യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളാണ്. അതില്‍ സ്പ്രിംക്ലര്‍ കൂടാതെ രണ്ട് മലയാളി സാന്നിധ്യം കൂടിയുണ്ട്. ബൈജൂസ് ആപ്പും ബിഗ് ബാസ്‌കറ്റും ആണ് അവ. ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍. പലവ്യഞ്ജന സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സഹായിക്കുന്ന ബിഗ് ബാസ്‌കറ്റിന്റെ സ്ഥാപകന്‍ ഹരി മേനോന്‍ ആണ്.

യുണികോണോ... അതെന്ത്?

യുണികോണോ... അതെന്ത്?

യുണികോണ്‍ എന്നത് യൂറോപ്യന്‍ പുരാണേതിഹാസങ്ങളിലെ ഒരു പ്രത്യേക ജീവിയാണ്. ഒറ്റക്കൊമ്പുള്ള വെള്ളക്കുതിര! അതിവിശുദ്ധിയുടെ പര്യായമായും പിടികൂടാന്‍ അത്രയേറെ ബുദ്ധിമുട്ടുള്ളവയും എന്ന മട്ടിലാണ് ഇതിന്റെ അവതരണം.

എന്നാല്‍ സ്റ്റാര്‍ട്ട് അപ്പുകളിലെ ഈ ഒറ്റക്കൊമ്പന്‍ കുതിര മറ്റൊന്നാണ്. 1 ബില്യണ്‍- അതായത് 100 കോടി- ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളെയാണ് യുണികോണ്‍ എന്ന് വിളിക്കുക. ഇന്ത്യന്‍ രൂപയില്‍ ആണെങ്കില്‍ 7,500 കോടി രൂപയുടെ മൂല്യം വേണം ഒരു സ്റ്റാര്‍ട്ട് അപ്പിനെ ഈ ഗണത്തില്‍ പെടുത്താന്‍.

English summary

Sprinklris one among the best Start ups in Hurun Global Unicorn list

Sprinklris one among the best Start ups in Hurun Global Unicorn list
Story first published: Wednesday, August 5, 2020, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X