2017ലാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് ക്രെഡിറ്റ് കാർഡ് വിപണിയിൽ അവതരിപ്പിച്ചത്. അതുവരെ വിപണിയിൽ ഇറങ്ങിയ ക്രെഡിറ്റ് കാർഡുകളിൽ ഏറ്റവും കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്ത കാർഡായിരുന്നു സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ്. സ്ഥിര വരുമാനമുള്ള വ്യക്തികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഈ കാർഡ്, വിട്ടുവീഴ്ചയില്ലാതെ സമാനതകളില്ലാത്ത ഓഫറുകളും കിഴിവുകളും നൽകി.
ഐസിഐസിഐ ബാങ്കിന്റെ സഫീറോ ക്രെഡിറ്റ് കാർഡ്, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഇൻഫിനിയ ക്രെഡിറ്റ് കാർഡ് മെറ്റൽ എഡിഷനെതിരേയുമായിരുന്നു പ്രധാനമായും സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് വിപണിയിൽ മത്സരിച്ചത്. വിസ ഇൻഫിനിറ്റ്, മാസ്റ്റർ കാർഡ് വേൾഡ് തുടങ്ങിയ 2 വേരിയന്റുകളായിരുന്നു സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് ക്രെഡിറ്റ് കാർഡിന് ഉണ്ടായിരുന്നത്. എന്തായാലും സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങൾ സമഗ്രമായി പരിശോധിക്കാം.

യോഗ്യതാ മാനദണ്ഡം
പ്രായപരിധി: 21 മുതൽ 65 വയസ്സ് വരെ.
വരുമാന സ്ഥിരത: സ്ഥിരമായ പ്രതിമാസ വരുമാനം.
ക്രെഡിറ്റ് സ്കോർ: തൃപ്തികരമായ റേറ്റിംഗ്.
4 ലക്ഷം രൂപയിൽ കൂടുതലുള്ള മറ്റൊരു സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്രെഡിറ്റ് കാർഡോ 5 ലക്ഷം രൂപയും അധിക പരിധിയുള്ള മറ്റേതെങ്കിലും കാർഡോ കൈവശമുണ്ടെങ്കിൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിച്ചാൽ മതി.
ഫീസും ചാർജുകളും
എൻറോൾമെന്റ് ഫീസ്: 5000 രൂപയും
ബാധകമായ നികുതികളും
വാർഷിക ഫീസ്: 5000 രൂപയും ജിഎസ്ടി തുകയും. ചെലവ് അടിസ്ഥാനമാക്കിയുള്ള ഇളവ് ലഭ്യമല്ല.
പലിശ നിരക്ക്
പ്രതിമാസ പലിശ നിരക്ക് 3.75 ശതമാനം
വാർഷിക നിരക്ക് 45 ശതമാനം
സവിശേഷതകളും നേട്ടങ്ങളും
1. കാർഡ് എടുക്കുമ്പോൾ 6,000 റിവാർഡ് പോയിന്റുകളുടെ വെൽക്കം ബോണസ് ലഭിക്കും. ഈ പോയിന്റുകൾ ഷോപ്പിംഗ് വൗച്ചറുകൾക്കായി റിഡീം ചെയ്യാനോ 360° റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ചാരിറ്റബിൾ സംഭാവനകൾക്കോ ഉപയോഗിക്കാം.
2. വാർഷിക ചാർജുകളുടെ ഓരോ പുതുക്കൽ പേയ്‌മെന്റിലും ആനുകൂല്യമായി 5000 റിവാർഡ് പോയിന്റുകൾ ലഭിക്കും.
3. റീട്ടെയിൽ പർച്ചേസിനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ നേടാം
4. എയർപോർട്ടുകളിലെ ഡ്യൂട്ടി ഫ്രീ സ്‌റ്റോർ പർച്ചേസിന് 5% ക്യാഷ്ബാക്ക്. പ്രതിമാസ പരമാവധി പരിധി ₹ 1,000.
5. യൂട്ടിലിറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഇൻഷുറൻസ്, പ്രോപ്പർട്ടി മാനേജ്‌മെന്റ്, സ്‌കൂളുകൾ, സർക്കാർ പേയ്‌മെന്റുകൾ, വാടക പേയ്‌മെന്റുകൾ എന്നിങ്ങനെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകൾ ലഭിക്കും.
6. 16 കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ്. അതായത് ഒരു കലണ്ടർ പാദത്തിൽ 4 ലോഞ്ച് ആക്‌സസ് ലഭിക്കും.
7. ഇന്ധന സ്റ്റേഷനുകളിലുടനീളമുള്ള എല്ലാ ഇടപാടുകൾക്കും 1% സർചാർജ് ഒഴിവാക്കാം.ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിന് പരമാവധി 1000 രൂപ വരെ.
ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ആക്‌സിസ് ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. മൈ സോൺ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയാണ് മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വാർഷിക അംഗത്വ ഫീസ്. എന്നാൽ അംഗത്വം എടുക്കുന്നതിലൂടെ 999 രൂപയുടെ സോണി ലൈവ് കോംപ്ലിമെന്ററി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനായി നേടാം
500 രൂപയുടെ സ്വിഗ്ഗി ഓർഡറുകൾക്ക് 120 കിഴിവ്. ഈ ഓഫർ മാസത്തിൽ രണ്ടുതവണ ലഭ്യമാണ്. ഈസി ഡിന്നർ വഴി കുറഞ്ഞത് 1500 ഓർഡറുകൾക്ക് മാസത്തിൽ രണ്ടുതവണ കഴിവുകൾ നേടാം. 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകൾക്ക് രാജ്യവ്യാപകമായി എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജിന്റെ ഒരു ഇളവ് നേടാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications