ശതകോടീശ്വരനായ എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സംരഭമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനങ്ങൾ നൽകാൻ അനുമതി ലഭിച്ചു. അതിനാൽ ഈ സേവനം ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തും. എന്നാൽ ഇതിനു മുന്നോടിയായി യുഐഡിഎഐയുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. അതായത് സുരക്ഷിതമായ ഉപഭോകൃത അനുഭവത്തിനായി ആധാർ സ്ഥിരീകരണം ആവശ്യമാണെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ആധാർ സ്ഥിരീകരണത്തിലൂടെ സുരക്ഷിത ഉപഭോകൃത അനുഭവം
ആധാർ അധിഷ്ഠിത ഇ-കെവൈസി സംവിധാനം നടപ്പിലാക്കുന്നതിനു വേണ്ടി സ്റ്റാർലിങ്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ചു. അതിനാൽ ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ അവരുടെ വിശദാംശങ്ങൾ ഇൻസ്റ്റൻ്റായി മനസിലാക്കാൻ സാധിക്കും. ഇതോടെ കെവൈസി നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും സാധിക്കും. ഈ സേവനത്തിലൂടെ തട്ടിപ്പ് തടയുകയും ചെയ്യും. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 2 ദശലക്ഷം ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ സ്റ്റാർലിങ്കിന് സാധിക്കും.

യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മനീഷ് ഭരദ്വാജ്, സ്റ്റാർലിങ്ക് ഇന്ത്യ ഡയറക്ടർ പർണിൽ ഉർദ്വരേശെ എന്നിവരുടെ സാന്നിധ്യത്തിൽ സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷനെ ഒരു സബ്-ഓതന്റിക്കേഷൻ യൂസർ ഏജൻസിയായും സബ്-ഇകെവൈസി യൂസർ ഏജൻസിയായും നിയമിച്ചു കഴിഞ്ഞു. ഇതിനു പുറമേ രാജ്യത്തുടനീളം സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഭാരതി എയർടെല്ലുമായും റിലയൻസ് ജിയോയുമായും സ്റ്റാർലിങ്ക് സഹകരിക്കും. ഇത് സ്റ്റാർലിങ്കിൻ്റെ വ്യാപനം വർദ്ധിപ്പിക്കും.
അതിവേഗ ഇൻ്റർനെറ്റ്
അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനമാണ് എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടം എന്ന നിലയിൽ 200 Mbps വരെ മാത്രമേ ഈ ഇന്റർനെറ്റ് ദാതാവിന് നൽകാൻ സാധിക്കുകയുള്ളൂ എന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞിട്ടുണ്ട്. മാത്രമല്ല സ്റ്റാർലിങ്കിൻ്റെ കടന്നു വരവ് ഇത് മറ്റ് ടെലികോം ഓപ്പറേറ്റർമാരെ ബാധിക്കില്ലെന്ന ആശങ്കകൾ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്.
"സ്റ്റാർലിങ്കിന് ഇന്ത്യയിൽ 20 ലക്ഷം ഉപഭോക്താക്കളായിരിക്കും ഉണ്ടായിരിക്കുക. നിലവിൽ 200 Mbps വരെ വേഗത വാഗ്ദാനം ചെയ്യാൻ സാധിക്കും. എന്നാൽ ഇത് മറ്റു ടെലികോം സേവനങ്ങളെ ബാധിക്കില്ല." ബിഎസ്എൻഎൽ അവലോകന യോഗത്തിനിടെ മന്ത്രി പെമ്മസാനി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഗ്രാമീണ മേഖലയാണ് ലക്ഷ്യം
ഇന്ത്യയിലെ പല ഗ്രാമങ്ങളിൽ ഇന്നും കൃത്യമായി ഇൻ്റർനെറ്റ് സേവനം ലഭ്യമല്ല എന്നത് ദുഖകരമാണ്. ഇതു മൂലം പല വിദ്യാർത്ഥികളും പ്രയാസമനുഭവിക്കുന്നുണ്ട്. ഇതിനൊരു അവസാനമായിരിക്കുമോ സ്റ്റാർലിങ്കിൻ്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം? ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും ഇൻ്റർനെറ്റ് സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും മറ്റും കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും സാറ്റ്ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രാദേശിക ടെലികോം മേഖലയെ വളർത്താനും സ്റ്റാർലിങ്ക് പദ്ധതിയിടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ഇന്റർനെറ്റ് സേവന ദാതാക്കൾ സ്റ്റാർലിങ്കുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഇവ ഭാവിയിൽ സ്റ്റാർലിങ്കിന് ഒരു വെല്ലുവിളി ആവാൻ സാധ്യതയുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications