തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങളായി രാജ്യത്ത് ഇന്ധന വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് യോജിപ്പാണെങ്കിലും സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നില്ല. വന്‍ നികുതി നഷ്ടം സംസ്ഥാനങ്ങള്ക്കുണ്ടാവും എന്ന കാരണത്താലാണിത്.
വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരാനുളള സാധ്യതകള്‍ കാണുന്നില്ല. കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ധന വില. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്, കേരളം ഇതുവരെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല, ധനമന്ത്രി വ്യക്തമാക്കി.

കേരളം സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നും അതിനാല്‍ ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇന്ധന നികുതി കുറയ്ക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കേന്ദ്ര സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അതുകൊണ്ട് വില വര്‍ധനവിന്റെ ഉത്തരവാദിത്തം കേന്ദ്രം തന്നെ ഏറ്റെടുത്തേ തീരൂ എന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധന വില പ്രശ്നം സംസ്ഥാനങ്ങളുടെ ചിലവില്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് തനിച്ച് ഇന്ധന വില വര്‍ധനവ് പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രതികരിച്ചത്. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് വേണം പ്രശ്നം പരിഹരിക്കാന്‍ എന്നും കേന്ദ്ര ധനമന്ത്രി പറയുകയുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
