നാളെ മുതൽ ഇന്ത്യയിലെ ബാങ്കുകൾക്ക് അവധിയാണ്. ഇത്തവണ ഒക്ടോബർ മാസം ഉത്സവാഘോഷങ്ങളുടെ പൊടി പൂരമാണ്. നവരാത്രി, ദീപാവലി തുടങ്ങിയ വലിയ ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ആഘോഷങ്ങൾക്കിടയിൽ അവധി ദിവസങ്ങളും സുപ്രധാനമാണ്. ഒക്ടോബറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള ബാങ്കുകൾ 15 ദിവസത്തേക്ക് അടഞ്ഞു കിടക്കും. ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർക്ക് ഒരു വെല്ലുവിളി നിറഞ്ഞ മാസമാണ് ഒക്ടോബർ. എന്നാൽ ഈ അവധികൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.
ബാങ്ക് അവധികൾ സാധാരണയായി മാസത്തിലെ നാല് ഞായറാഴ്ചയും പിന്നെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഉണ്ടാവുന്നത്. ഇത് പ്രത്യേകിച്ച് ആളുകൾക്ക് മനസിലാക്കേണ്ട ഒന്നല്ല. പക്ഷേ മറ്റു അവധികളെ കുറിച്ച് ചിലപ്പോൾ മറന്നു പോവാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണ ഒരു മാസത്തിന്റെ പകുതി ദിവസവും ബാങ്ക് അടഞ്ഞു കിടക്കുന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇനി ഓരോ സംസ്ഥാനത്തിലും ഈ അവധികളിൽ മാറ്റങ്ങൾ വരുന്നതും നോക്കാം.
കേരളത്തിൽ ഞായറാഴ്ചയും രണ്ട് ശനിയാഴ്ചയും ഒഴിച്ചു നിർത്തിയാൽ ഒക്ടോബറിൽ മൂന്ന് അവധി ദിവസങ്ങളാണ് ഉള്ളത്. പക്ഷേ മറ്റു നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും അധിക അവധികൾ മാർക്ക് ചെയ്തിട്ടുണ്ട്.

ഒക്ടോബർ 1: സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മുവിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.
ഒക്ടോബർ 2 : ഗാന്ധി ജയന്ധിയാണ്. അതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ പ്രവർത്തിക്കില്ല.
ഒക്ടോബർ 3 : നവരാത്ര സ്ഥപ്ന ആഘോഷിക്കുന്നതിനാൽ രാജസ്ഥാനിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു. നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്ന ദിവസമാണ് ഇത്. രാജസ്ഥാനിലെ പ്രത്യേക ആഘോഷമാണ് ഈ നവരാത്ര സ്ഥപ്ന
ഒക്ടോബർ 10 : ദുർഗാ പൂജ/ദസറ (മഹാ സപ്തമി) ആഘോഷിക്കുന്നു. ത്രിപുര, ആസാം, നാഗാലാൻഡ്, ബംഗാൾ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.
ഒക്ടോബർ 12 : ദസറ ആഘോഷമാണ് ഇന്ന്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഈ ദിവസം അവധിയായിരിക്കും. എന്നാൽ ഇത് മാസത്തിലെ രണ്ടാം ശനിയാഴ്ചയായതിനാൽ എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും.
ഒക്ടോബർ 14 : ദുർഗ്ഗാ പൂജ (ദസൈൻ) നടക്കുന്നതിനാൽ സിക്കിമിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.
ഒക്ടോബർ 16 : ലക്ഷ്മി പൂജ നടക്കുന്നതിനാൽ ത്രിപുരയിലും ബംഗാളിലും ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.
ഒക്ടോബർ 17 : മഹർഷി വാൽമീകി ജയന്തി/കതി ബിഹു എന്നീ പ്രത്യേക ആഘോഷങ്ങൾ നടക്കുന്നു. അതിനാൽ കർണാടക, അസം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുന്നു.
ഒക്ടോബർ 26 : ജമ്മുവിലും ശ്രീനഗറിലും പ്രവേശന ദിനം അല്ലെങ്കിൽ അക്സെഷൻ ഡേ ആഘോഷിക്കുന്നു. അതിനാൽ ഈ ദിവസം ഇവിടെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല.
ഒക്ടോബർ 31 : പ്രധാനമായും ഇത് ദീപാവലി ആഘോഷമാണ്. കാളി പൂജ/സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം/നരക ചതുർദശി തുടങ്ങിയ പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ത്രിപുര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.
2024-ലെ ഇന്ത്യയിലെ ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട നിരവധി പൊതു അവധി ദിനങ്ങളുണ്ട്. ഒക്ടോബർ 6, ഒക്ടോബർ 13, ഒക്ടോബർ 20, ഒക്ടോബർ 27 ദിവസങ്ങൾ ഞായറാഴ്ചയായതിനാൽ അവധിയാണ്. ഒക്ടോബർ 12 ന് രണ്ടാം ശനിയാഴ്ചയും ഒക്ടോബർ 26ന് നാലാം ശനിയാഴ്ചയും അവധിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
