ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ആധാർ-ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ ടി പി വരേണ്ടതാണ്. എന്നാൽ, പല ഉപയോക്താക്കളും കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് ഒ ടി പി ലഭിക്കാത്ത പ്രശ്നം നേരിടുന്നു എന്ന പരാതി ഉയർത്തുന്നുണ്ട്. ഇത് നിരവധി സേവനങ്ങളിൽ തടസ്സം സൃഷ്ടിക്കാൻ കാരണമാകുന്നത് കൊണ്ട് തന്നെ ഗൗരവകരമായ ഒരു പ്രശ്നമായി തന്നെ കണക്കാക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് നിങ്ങൾക്ക് ആധാറുമായി ബന്ധപ്പെട്ട ഒ ടി പി ലഭിക്കാത്തത്? ഇത് എങ്ങനെ പരിഹരിക്കാം? ഇനി ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം? ആധാറിൽ നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? എന്തെല്ലാമാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ഒ ടി പി ലഭിക്കാത്തതിന്റെ പ്രധാന കാരണം എന്ത്?
1. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
2. പഴയ നമ്പർ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുക.
3. ടെലികോം നെറ്റ്‌വർക്ക് പ്രശ്നങ്ങൾ മൂലമോ, UIDAI സെർവറിൽ ഉണ്ടായ തടസ്സങ്ങൾ മൂലമോ ഒ ടി പി വൈകിയേക്കാം.
ഒ ടി പി ഇല്ലാതെ ആധാറിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
ഒ ടി പി ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് താഴെ പറയുന്ന ഘട്ടങ്ങൾ അനുസരിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം:
1. സമീപത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക.
2. ആധാർ അപ്ഡേറ്റ്/കറക്ഷൻ ഫോം പൂരിപ്പിക്കുക.
3. ബയോമെട്രിക് പരിശോധന നടത്തി നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കുക.
4. ഫോം സമർപ്പിച്ച് ₹50 സേവന ഫീസ് അടയ്ക്കുക.
അപേക്ഷ നൽകിയതിന് ശേഷം, നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആധാറിൽ അപ്ഡേറ്റ് ചെയ്യും.

ഇനി ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം?
1. UIDAI വെബ്സൈറ്റ് സന്ദർശിക്കുക.
2. 'My Aadhaar' സെക്ഷനിൽ 'Check Aadhaar Status' ക്ലിക്ക് ചെയ്യുക.
3. 'Check Enrolment & Update Status' തിരഞ്ഞെടുക്കുക.
4. URN നൽകുക, ക്യാപ്‌ച ആഡ് ചെയ്ത ശേഷം 'Submit' ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ അപ്ഡേറ്റ് സ്റ്റാറ്റസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
ആധാറിൽ നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
1. UIDAI വെബ്സൈറ്റ് തുറക്കുക.
2. 'My Aadhaar' സെക്ഷനിൽ 'Verify Email/Mobile Number' സെലക്ട് ചെയ്യുക.
3. 'Verify Mobile Number' ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് നൽകി 'Submit' ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നത് സ്ക്രീനിൽ കാണാം.
ഓൺലൈനായി മൊബൈൽ നമ്പർ മാറ്റാൻ പറ്റുമോ?
പഴയ നമ്പർ പ്രവർത്തനക്ഷമമാണെങ്കിൽ, ഒ ടി പി വഴി മൊബൈൽ നമ്പർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം. എന്നാൽ, പഴയ നമ്പർ പ്രവർത്തനരഹിതമാണെങ്കിൽ, ആധാർ സേവാ കേന്ദ്രം സന്ദർശിച്ചേ അപ്ഡേറ്റ് ചെയ്യാനാകൂ.
ഒ ടി പി ലഭിക്കാത്തവർ ആദ്യം തങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അപ്ഡേറ്റ് ആവശ്യമെങ്കിൽ, അടുത്ത ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് പുതിയ നമ്പർ ചേർക്കുക. തട്ടിപ്പുകൾ ഒഴിവാക്കാൻ UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായി കൈമാറരുത്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
