ഓഹരി വിപണിയിൽ ഇന്ന് വൻ തകർച്ചയാണ്. അപ്രതീക്ഷിത മാറ്റങ്ങളാണ് വിപണിയെ കുലുക്കിയത്. വിദേശ നിക്ഷേപകർ ആഭ്യന്തര ഓഹരികൾ തുടരെ തുടരെ വിറ്റഴിച്ചതോടെ ഇന്ന് തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർ.ഐ.എൽ) ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു. അതായത് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,163.70 രൂപയിലെത്തി. രാവിലെ 11:21 ന് ആർ.ഐ.എൽ ഓഹരികൾ 3.22% ഇടിഞ്ഞ് 1,160.95 രൂപയിലെത്തി. നിലവിലെ ഓഹരി വില 1164 രൂപയാണ്.
ആർ.ഐ.എൽ ഓഹരികൾ ഇടിയാൻ കാരണം നിരവധി കാരണങ്ങളാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ, കൂടുതൽ കർശനമായ പണനയങ്ങൾ, യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നത് തുടങ്ങിയ ആശങ്കകൾ കാരണം വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്.ഐ.ഐ) തുടർച്ചയായ വിറ്റഴിക്കൽ ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാവുന്നുണ്ട്. ഇത് നിക്ഷേപകർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
എണ്ണ ശുദ്ധീകരണശാലകൾ മുതൽ ടെലികോം, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ആർ.ഐ.എൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈയിടെയായി ഇവയെല്ലാം മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും ഒപ്പം ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും നിക്ഷേപകരിൽ ആശങ്കകൾ വർദ്ധിച്ചു. അതാണ് ഓഹരി വില ഇടിയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.

ആർ.ഐ.എൽ ഓഹരികൾ
കഴിഞ്ഞ ആറ് മാസത്തിനിടെ, ആർ.ഐ.എല്ലിന്റെ ഓഹരി 23% ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എക്കാലത്തേയും ഉയർന്ന നിരക്കായ 1,608.95 രൂപയേക്കാൾ 28% ഇടിവിലാണ് ഐ.ആർ.എൽ ഓഹരികൾ. ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ കഴിഞ്ഞ രണ്ട് സെഷനുകളിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിലവിൽ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നത് ആർ.ഐ.എൽ ഓഹരികളെ തളർത്തുന്നു. ഇതിന്റെ ഫലമായി കമ്പനിയുടെ വിപണി മൂല്യം കുറഞ്ഞു, ഇത് വിപണിയിൽ പ്രതികൂലമായി ബാധിച്ചു. ആർ.ഐ.എൽ ഓഹരികളുടെ മാറ്റങ്ങൾ അറിയുന്നതിനായി നിക്ഷേപകർ ഇപ്പോൾ ഗ്ലോബൽ ട്രെൻഡുകൾ, സർക്കാർ പോളിസികൾ, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഓഹരി വീഴ്ചക്കുള്ള കാരണം
മുകേഷ് അംബാനിയുടെ സ്വന്തം റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡിൻ്റെ സഹ-സ്ഥാപനമായ റിലയൻസ് ന്യൂ എനർജി ലിമിറ്റഡും (ആർ.എൻ.ഇ.എൽ) ഈ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി പ്രകാരം ബാറ്ററി സെൽ പ്ലാന്റ് സ്ഥാപിക്കുന്നതിൽ വീഴ്ച സംഭവിച്ചു, ഇതിൻ്റെ ഭാഗമായി കമ്പനിക്ക് 14 മില്യൺ ഡോളർ (125 കോടി രൂപ) പിഴ ചുമത്തുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
2022-ൽ പ്രാദേശിക ബാറ്ററി ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയുടെ ഭാഗമായി ആർ.എൻ.ഇ.എൽ ഒരു ബിഡ് നേടിയിരുന്നു, ഇതിനായി 18,100 കോടി രൂപയുടെ സബ്‌സിഡികളായിരുന്നു പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
ഓഹരികൾ വാങ്ങാൻ സാധിക്കുമോ?
അനലിസ്റ്റുകളുടെ വിശകലനം അനുസരിച്ച് ആർ.ഐ.എൽ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഭാവിയിൽ മികച്ച പ്രകടനം ഈ ഓഹരികൾ കാഴ്ചവെക്കുമെന്ന സൂചനയാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ചിലർ അണ്ടർപെർഫോം റേറ്റിംഗും നൽകിയിട്ടുണ്ട്. നിങ്ങൾ ഈ ഓഹരികൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ?
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications