A Oneindia Venture

നിക്ഷേപകരേ! 2025 ആ​ഗസ്റ്റിൽ 12 ദിവസത്തോളം ഓഹരി വിപണി അടച്ചിടും, അവധി ദിവസങ്ങൾ അറിയാം

ജൂലൈ മാസം അവസാനിച്ച് ആ​ഗസ്റ്റ് മാസം തുടങ്ങാറായി. നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ഇത്തവണ ആ​ഗസ്റ്റിൽ വരാനിരിക്കുന്നത്. അതേ സമയം ആ​ഗസ്റ്റിൽ ഓഹരി വിപണി വിവിധ ദിവസങ്ങളിൽ അവധിയായിരിക്കും. വാരാന്ത്യ അവധികൾ ഉൾപ്പെടെ 12 ദിവസങ്ങളിൽ ഓഹരി വിപണി പ്രവർത്തിക്കില്ല. നിക്ഷേപകർ കാത്തിരിക്കുന്ന ഈ അവധി കലണ്ടറിനെ കുറിച്ച് അറിയണ്ടേ?

ഓഹരി വിപണി അവധി ദിവസങ്ങൾ

ആ​ഗസ്റ്റ് 2025ൽ ഓഹരി വിപണി കൂടുതൽ ദിവസം അവധിയായിരിക്കും. സാധാരണയായി മാസത്തിലെ എല്ലാ ശനിയും ഞായറും വിപണി അടച്ചിടും. ആ​ഗസ്റ്റിൽ 10 ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. അതിനു പുറമേ രണ്ട് പ്രത്യേക അവധികളും ഇത്തവണയുണ്ട്.

എല്ലാ വർഷവും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ആ​ഗസ്റ്റ് 15നാണ്. ഈ ദിവസം വിപണി അടച്ചിടും. ഇത്തവണ ആ​ഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. അതിനാൽ തുടർച്ചയായ മൂന്ന് ദിവസം വിപണി പ്രവർത്തിക്കില്ല. വെള്ളിയാഴ്ചക്കു ശേഷം ശനിയും ഞായറും വാരാന്ത്യ അവധികളാണ്.
അതിനു ശേഷം ഓഗസ്റ്റ് 27 ബുധനാഴ്ച ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനാൽ ഓഹരി വിപണി പ്രവർത്തിക്കില്ല.

നിക്ഷേപകരേ! 2025 ആ​ഗസ്റ്റിൽ 12 ദിവസത്തോളം ഓഹരി വിപണി അടച്ചിടും, അവധി ദിവസങ്ങൾ അറിയാം

2025 ലെ ഓഹരി വിപണി അവധി ദിവസങ്ങൾ

2025ൽ ഇനി വരാനിരിക്കുന്ന എല്ലാ ഓഹരി വിപണി അവധികളെ കുറിച്ചും അറിയാം.

  • ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
  • ഓഗസ്റ്റ് 27 - ഗണേശ ചതുർത്ഥി
  • ഒക്ടോബർ 2 - മഹാത്മാഗാന്ധി ജയന്തി/ദസറ
  • ഒക്ടോബർ 21 - ദീപാവലി ലക്ഷ്മി പൂജ
  • ഒക്ടോബർ 22 - ബലിപ്രതിപദ
  • നവംബർ 5 - പ്രകാശ് ഗുർപുർബ് ശ്രീ ഗുരുനാനാക്ക് ദേവ്
  • ഡിസംബർ 25 - ക്രിസ്മസ്

Take a Poll

2025ൽ ഹോളി, ദീപാവലി, ക്രിസ്മസ്, ഈദ്-ഉൽ-ഫിത്തർ എന്നിവ ഉൾപ്പെടെ ആകെ 14 ഓഹരി വിപണി അവധികളാണുള്ളത്. ഏഴ് അവധി ദിവസങ്ങൾ ഇതുവരെ അവസാനിച്ചു. അതിനാൽ നിക്ഷേപകർ ഈ അവധി ദിനങ്ങൾ അറിഞ്ഞിരിക്കൂ. നിങ്ങളുടെ നിക്ഷേപങ്ങൾ കൂടുതൽ വളർത്താം.

2025 ആഗസ്റ്റിലെ എംസിഎക്സ് അവധി ദിവസങ്ങൾ

മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചും (എംസിഎക്സ്) കറൻസി ഡെറിവേറ്റീവുകളും ആ​ഗസ്റ്റിൽ രണ്ട് ദിവസം അവധിയായിരിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15നും, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 27നുമാണ് ഈ അവധി. ദീപാവലി, ഹോളി, ഈദ് തുടങ്ങിയ ചില അവസരങ്ങളിൽ, എംസിഎക്സ് പകുതി ദിവസം പ്രവർത്തിക്കാറുണ്ട്. സാധാരണയായി വൈകുന്നേരത്തെ സെഷനിലോ രാവിലെ സെഷനിലോ ആയിരിക്കും.

ഇന്നത്തെ ഓഹരി വിപണി

ഇന്ന് ഓഹരി വിപണി പൊതുവേ നേട്ടത്തിൽ തുടരുന്നു. ഇന്ന് ആഭ്യന്തര സൂചികകളായ സെൻസെക്സ് 340.72 പോയിൻ്റ് അഥവാ 0.42% കുതിച്ച് 81,231.74ൽ എത്തി. നിഫ്റ്റി ഫിഫ്റ്റി സൂചിക 121.85 പോയിൻ്റ് അഥവാ 0.49% കുതിച്ച് 24,802.75 ലും എത്തിയിരിക്കുന്നു. തുടർച്ചയായ ഇടിവിനു ശേഷമാണ് ഇന്ന് വിപണി നേട്ടത്തിൽ എത്തിയിരിക്കുന്നത്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X