മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ദിവസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് എന്നീ മറ്റ് പ്രമുഖ കമ്പനികളുടെ അത്ര വലിയ തിരിച്ചടിയുണ്ടായില്ലെങ്കിലും മൂന്നര ശതമാനത്തിന് മുകളിലുള്ള ഇടിവ് രണ്ട് സൂചികളിലും റിലയന്‍സിന് നേരിടേണ്ടി വന്നു.

ബിഎസ്ഇയിലും 81.80 രൂപ കുറഞ്ഞ് 2205.55 രൂപ വരെ വിപണി മൂല്യം താഴ്ന്നു. രാവിലെ 2291. 0 എന്ന നിരക്കിലായിരുന്നു ഓപ്പണ്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 70 പൈസ ഉയര്‍ത്തി 2291.70 എന്ന നിരക്കില്‍ എത്തിയെങ്കിലും 2287.35 എന്ന നിക്കിലാണ് കച്ചവടം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിരക്ക് 2195. 10 ആണ്.
ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എച്ചിസിഎല്‍ ടെക്കാണ്. അവരുടെ വിപണി മൂല്യം 6 ശതമാനം ഇടിഞ്ഞു. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെല്‍ എന്നിവരുടേത് നാല് ശതമാനവുമാണ് ഇടിഞ്ഞത്. അതേസമയം ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളില്‍ 2.50ശതമാനംവരെ നേട്ടമുണ്ടായി.
കഴിഞ്ഞ പത്ത് ദിവസത്തെ കുതിപ്പിന് പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി വിപണി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. സെന്‍സെക്സ് 1038 ലേക്ക് താഴ്ന്നപ്പോള്‍ നിഫ്റ്റി 11700 എന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. ബാങ്ക്, ഐടി ഓഹരികളില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ പ്രമുഖ കമ്പനികളുടെ ഒഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതാണ് തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
