കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ക്ലോസിങ്. ആഗോള വിപണികളിലെ സമ്മിശ്രഫലങ്ങളും യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധിയും ഇസിബിയുടെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കയുമാണ് നേട്ടത്തോടെ ആരംഭിച്ച ആഭ്യന്തര സൂചികകളെ നഷ്ടത്തിലേക്ക് ആനയിച്ചത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 49 പോയിന്റ് താഴ്ന്നും എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 10 പോയിന്റ് നഷ്ടത്തോടെയും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ 30 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം പുനരാരംഭിച്ചത്. തൊട്ടുപിന്നാലെ 17,700 നിലവാരം ഭേദിച്ച് 17,765-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം നിഫ്റ്റി സൂചിക താഴേക്കിറങ്ങി. അതിവേഗത്തില്‍ 17,587-ലേക്ക് വീണ സൂചിക ഇന്നത്തെ താഴ്ന്ന നിലവാരവും കുറിച്ചു. ചൊവ്വാഴ്ചത്തെ ഉയര്‍ച്ചയും താഴ്ച്ചയും വ്യാപാരത്തിന്റെ ഓപ്പണിങ് ഘട്ടത്തില്‍ തന്നെ രേഖപ്പെടുത്തി. പിന്നീട് കരകയറിയെങ്കിലും നിഫ്റ്റി സൂചികയ്ക്ക് 17,750 നിലവാരം മറികടക്കാനായില്ല. അതേസമയം 17,580/ 17,468 നിലവാരങ്ങളിലാണ് സൂചികയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട 2,201 ഓഹരികളില്‍ 836 എണ്ണം മുന്നേറ്റം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 997 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ മുന്നേറ്റത്തിന്റേയും ഇടിവിന്റേയും അനുപാതമായ എഡി റേഷ്യോ 0.96 ആയി താഴ്ന്നു. ഇന്നലെ എഡി റേഷ്യോ 1.78 നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്. ഇതിനിടെ 90 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 12 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു.
അതുപോലെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്ക് 0.69 ശതമാനം താഴ്ന്ന് 19.53-ല്‍ ക്ലോസ് ചെയ്തു. അതേസമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തോടെയും 8 സൂചികകള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മെറ്റല്‍, ഓയില്‍ & ഗ്യാസ് സൂചികള്‍ 1 ശതമാനത്തിലധികം നേട്ടം കുറിച്ചു.
ഫാര്‍മ, പിഎസ്യു ബാങ്ക്, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, മീഡിയ, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ നഷ്ടം നേരിട്ടു.
നിഫ്റ്റി-50 സൂചികയിലെ 20 ഓഹരികള്‍ നേട്ടത്തോടെയും 29 എണ്ണം നഷ്ടത്തിലുമാണ് ഇന്നു ക്ലോസ് ചെയ്തത്.
- നേട്ടം-: അപ്പോളോ ഹോസ്പിറ്റല്‍ 3.09 %, ഭാരതി എയര്‍ടെല്‍ 2.55 %, എന്‍ടിപിസി 2.43 %, ശ്രീ സിമന്റ് 1.91 %, എസ്ബിഐ ലൈഫ് 1.59 %, ടാറ്റ സ്റ്റീല്‍ 1.50 % വീതവും ഉയര്‍ച്ച രേഖപ്പെടുത്തി.
- നഷ്ടം-: ടാറ്റ കണ്‍സ്യൂമര്‍ -2.23 %, ബജാജ് ഫിന്‍സേര്‍വ് -2.12 %, ബ്രിട്ടാണിയ -1.44 %, എം & എം -1.33 %, ബജാജ് ഫൈനാന്‍സ് -1.09 %, യുപിഎല്‍ -1.05% വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
