ഓഹരി വിപണി ഇന്ന് തകർച്ചയിലാണ് ആരംഭിച്ചത്. ഇന്നത്തെ ചോരച്ചുവപ്പിൽ നിക്ഷേപകരും ആശങ്കയിലായി. ഇന്ന് വിപണി തകർന്നപ്പോൾ ഈ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ സമ്പാദ്യവും തകർന്നിരുന്നു. അദ്ദേഹത്തിൻ്റെ സമ്പത്തിൽ ഏറ്റവും വലിയ ഇടിവാണ് ഇന്ന് കാണാനിടയായത്. ആരാണ് ആ ധനികൻ?
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 2025-ൽ സാങ്കൽപ്പിക സമ്പത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത് മുകേഷ് അംബാനിക്കോ ഗൗതം അദാനിക്കോ അല്ല. അത് എച്ച്.സി.എൽ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ശിവ് നാടാറിനാണ്. 2025-ൽ അദ്ദേഹത്തിന് 9.71 ബില്യൺ ഡോളറിന്റെ സാങ്കൽപ്പിക സ്വത്ത് (notional wealth) നഷ്ടപ്പെട്ടു. അതായത് അവസാനത്തെ കണക്ക് പ്രകാരം അദ്ദേഹത്തിന്റെ സമ്പത്തിൻ്റെ മൂല്യം 33.4 ബില്യൺ ഡോളറായിരുന്നു.
നാടാറിൻ്റെ നഷ്ടം ഗൗതം അദാനിയുടേയും മുകേഷ് അംബാനിയുടേയും നഷ്ടത്തേക്കാൾ കൂടുതലായിരുന്നു. കണക്കനുസരിച്ച് അദാനിക്ക് 4.45 ബില്യൺ ഡോളർ നഷ്ടവും, മുകേഷ് അംബാനിയ്ക്ക് 3.77 ബില്യൺ ഡോളർ നഷ്ടവും രേഖപ്പെടുത്തി. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം, അംബാനിക്കും, അദാനിക്കും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായ വ്യക്തി ശിവ് നാടാറാണ്.

ശിവ് നാടാറിൻ്റെ എച്ച്സിഎൽ...
എച്ച്‌സിഎൽ അഥവാ ഹിന്ദുസ്ഥാൻ കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് 1976 ലാണ് ശിവ് നാടാർ സ്ഥാപിച്ചത്. ഇന്ന് തിങ്കളാഴ്ച, എച്ച്‌സിഎൽ ടെക്കിന്റെ ഓഹരികൾ 6.26 ശതമാനം ഇടിഞ്ഞ് 1,333.05 രൂപയിലെത്തി. 2025ലെ അവരുടെ ഇടിവ് 30 ശതമാനത്തിന് മുകളിലായിരുന്നു. തിങ്കളാഴ്ചത്തെ ഇടിവിനെത്തുടർന്ന് ശിവ് നാടാറും കുടുംബവും നയിക്കുന്ന എച്ച്‌സിഎൽ ടെക്ക് ഐടി മേഖലയിൽ 60.81 ശതമാനം ഓഹരികൾ കൈവശപ്പെടുത്തി.
എച്ച്‌സിഎൽ ടെക് പോലുള്ള ഐടി കമ്പനികൾക്ക് മാർജിൻ വിപുലീകരണം കുറഞ്ഞു വരികയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളും അനിശ്ചിതമായ ഡിമാൻഡ് അന്തരീക്ഷവും കാരണം എച്ച്‌സിഎൽ ടെക്കിന്റെ ഡോളർ വരുമാനം തുടർച്ചയായി പാദത്തിന്റെ നാലാം പാദത്തിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 3-5 ശതമാനം വരുമാന വളർച്ചയിലേക്ക് എച്ച്‌സിഎൽ ടെക് ഉയരുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
ട്രംപിൻ്റെ താരിഫും പ്രശ്നങ്ങളും...
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതിനോടകം നിരവധി രാജ്യങ്ങൾക്കാണ് ഇറക്കുമതി തീരുവ ഗണ്യമായി വർദ്ധിപ്പിച്ചത്. ഇതോടെ ആഗോളതലത്തിൽ വ്യാപാര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്നാൽ അത് അമേരിക്കക്കു തന്നെ തിരിച്ചടിയായി. ഇതോടെ യുഎസിൽ പണപ്പെരുപ്പം വർദ്ധിക്കുകയും സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് വീഴുകയും ചെയ്തു. ഇത് നിക്ഷേപകർക്കിടയിലും വലിയ ആശങ്കളാണ് ഉയർത്തുന്നത്. യുഎസ് ഓഹരി വിപണിക്കൊപ്പം ആഗോള വിപണിയിൽ എല്ലാം തകർച്ചയാണ് ഇന്ന് ഏപ്രിൽ 7 തിങ്കളാഴ്ച പ്രകടമായത്.
"ടാർഗറ്റ് ചെയ്ത രാജ്യങ്ങളുടെ യുഎസ് താരിഫുകളോടുള്ള പ്രതികരണങ്ങൾ വലിയ സാമ്പത്തിക മാറ്റങ്ങളിലേക്ക് നയിച്ചേക്കാം. ഇത് വളരെ അനിശ്ചിതമായ ഒരു മാക്രോ പരിതസ്ഥിതിയിലേക്ക് നയിക്കും. വർഷത്തിന്റെ തുടക്കത്തിലെ അനിശ്ചിതത്വം വരാനിരിക്കുന്ന പാദത്തിലെ വളർച്ചയെ ബാധിക്കുകയും ചെയ്യും," കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറഞ്ഞു.
ഈ പുതിയ മാറ്റങ്ങൾ അർത്ഥമാക്കുന്നത് ഓഹരി വിപണിയിലെ പല കമ്പനികൾക്കും 2025 സാമ്പത്തിക വർഷത്തേക്കാൾ 2026 സാമ്പത്തിക വർഷത്തിൽ തകർച്ച സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ്. എന്നാൽ ഓഹരികളിലെ ഈ ഇടിവ് സാധ്യതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും സാമ്പത്തിക രംഗത്തിൻ്റെ ഈ മാന്ദ്യം പതിയെ ഉയർച്ചയിലേക്ക് നയിക്കുമെന്നും ആഭ്യന്തര ബ്രോക്കറേജ് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications