ഇന്ന് ഓഹരി വിപണിയിൽ അപ്രതീക്ഷിത നേട്ടം സംഭവിക്കുമോ? നിരവധി കമ്പനികളുടെ നാലാം പാദ ഫലങ്ങളാണ് ഇന്ന് വരാനിരിക്കുന്നത്. ഐഷർ മോട്ടോഴ്‌സ്, ടാറ്റ പവർ, ലുപിൻ, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, ജൂബിലന്റ് ഫുഡ്‌വർക്ക്‌സ്, ശ്രീ സിമന്റ്‌സ്, സാഗിലിറ്റി, ബെർഗർ പെയിന്റ്സ് ഇന്ത്യ എന്നീ കമ്പനികളുടെയെല്ലാം നാലാം പാദ ഫലങ്ങൾ ഇന്ന് എത്തും. ഇന്ന് ഏകദേശം 116 കമ്പനികളുടെ നാലാം പാദ ഫലങ്ങളാണ് പുറത്ത് വരാനിരിക്കുന്നത്.
നിങ്ങൾ കാത്തിരിക്കുന്ന ഓഹരികളുടെ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നുണ്ടോ? ഒരാഴ്ചക്കിടെ ഒട്ടനവധി ഫലങ്ങൾ പ്രതീക്ഷിക്കാം. മെയ് 12 മുതൽ 18 വരെ അതായത് ഈ ആഴ്ചയിൽ മാത്രം 500-ലധികം കമ്പനികൾ 2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദ ഫലങ്ങൾ പ്രഖ്യാപിക്കും. ഭാരതി എയർടെൽ, ഭെൽ, ഗെയിൽ, ഗോദ്‌റെജ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ മുൻനിര കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്നത്തെ നാലാം പാദ ഫലങ്ങൾ
ഇന്ന് മെയ് 14ന് കുറഞ്ഞത് 75 കമ്പനികളെങ്കിലും അവരുടെ നാലാം പാദ ഫലങ്ങൾ പ്രസിദ്ധീകരിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് , ഐഷർ മോട്ടോഴ്‌സ്, ദി ടാറ്റ പവർ കമ്പനി, ശ്രീ സിമന്റ്‌സ്, ലുപിൻ, മുത്തൂറ്റ് ഫിനാൻസ്, ടോറന്റ് പവർ, ഹിറ്റാച്ചി എനർജി ഇന്ത്യ , ബെർഗർ പെയിന്റ്സ് ഇന്ത്യ , ജൂബിലന്റ് ഫുഡ്‌വർക്ക്സ് , അപ്പോളോ ടയേഴ്‌സ്, പിരമൽ ഫാർമ, ബ്രിഗേഡ് എന്റർപ്രൈസസ് , അപാർ ഇൻഡസ്ട്രീസ്, ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ആദിത്യ ബിർള റിയൽ എസ്റ്റേറ്റ്, സാഗിലിറ്റി ഇന്ത്യ, കെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസ് ലിമിറ്റഡ്, ചെംഫാബ് ആൽക്കലിസ് ലിമിറ്റഡ്, സിഎച്ച്പിഎൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ക്യാപിറ്റൽ ഇന്ത്യ ഫിനാൻസ് ലിമിറ്റഡ് തുടങ്ങി നിരവധി കമ്പനികളുണ്ട്.

കോൺകോർഡ് കൺട്രോൾ സിസ്റ്റംസ് ലിമിറ്റഡ്, ഡാം കാപ്പിറ്റൽ അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ദാവൻഗെരെ ഷുഗർ കമ്പനി ലിമിറ്റഡ്, ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എക്ലെർക്സ് സർവീസസ് ലിമിറ്റഡ്, ഐക്കോ ലൈഫ് സയൻസസ് ലിമിറ്റഡ്, ഇറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡ്, എക്സൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഫോസെക്കോ ഇന്ത്യ ലിമിറ്റഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നിങ്ങൾ ഇതിൽ ഏത് ഓഹരിക്കായാണ് കാത്തിരിക്കുന്നത്? ഇന്ന് ഓഹരി വിപണിയിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുമോ?
ഇന്നത്തെ ഓഹരി വിപണിയിൽ അപ്രതീക്ഷിത കയറ്റം സംഭവിക്കുമോ?
ഇന്നലെ ഓഹരി വിപണി ഗണ്യമായി ഇടിഞ്ഞു. ആഭ്യന്തര സൂചികകളായ നിഫ്റ്റി-50 സൂചിക 346.35 അഥവാ 1.39 ശതമാനം ഇടിഞ്ഞ് 24,578.35 ൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 1,281.68 അഥവാ 1.55% ഇടിഞ്ഞ് 81,148.22 ലെവലിൽ ക്ലോസ് ചെയ്തു. മാത്രമല്ല നിരവധി ഓഹരികളിലും മൂക്ക് കുത്തി വീണു. ഓട്ടോ, എഫ്എംസിജി, ഐടി ഓഹരികൾ എന്നിവ ഇന്നലെ വലിയ നഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്.
" അടുത്ത കുറച്ച് സെഷനുകളിൽ നിഫ്റ്റി ഏകദേശം 24500-24400 എന്ന ലെവലുകളുടെ നിർണായക നേട്ടത്തോടെ തിരിച്ചുവരവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 24800 ലെവലിൽ ഒരു പ്രതിരോധം കണക്കാക്കിയിട്ടുണ്ട്." ഹ്രസ്വകാല വളർച്ച അതേപടി തുടരുമെന്ന് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications