2020 ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ സ്വകാര്യ വായ്പക്കാരായ ഐസിഐസിഐ ബാങ്കിന്റെ അറ്റലാഭത്തിൽ 36 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 2,599 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,908 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ മൊത്തം വരുമാനം 21,405.50 കോടിയിൽ നിന്ന് 26,066 കോടി രൂപയായി ഉയർന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഓഹരി വിൽപ്പന
ഐസിഐസിഐ ലോംബാർഡിലെ 3.96 ശതമാനം ഓഹരികൾ 2,250 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിലെ 1.5 ശതമാനം ഓഹരി 840 കോടി രൂപയ്ക്കും വിറ്റിരുന്നു. 2021 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലെ 3.96 ശതമാനവും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലെ 1.5 ശതമാനവും ഓഹരികൾ 3,092.93 കോടി രൂപയ്ക്കാണ് വിറ്റത്.
ലോക്ക്ഡൌൺ
ഓഹരി വിൽപ്പന മൂലം അറ്റാദായം 3,036.29 കോടി രൂപയും ഒറ്റത്തവണ സാമ്പത്തിക ഫലങ്ങളിൽ 2,715.87 കോടി രൂപയുമാണ് നേടിയത്. ലോക്ക്ഡൌൺ നടപടികൾ ഈ പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. വിവിധ ഏജൻസികളും വിശകലന വിദഗ്ധരും നടത്തിയ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചയുടെ നിലവിലെ കണക്കുകൾ 2021 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥയിലെ സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.
വായ്പാ വളർച്ച
ഈ കാലയളവിൽ വായ്പാ വളർച്ചയെ ബാധിച്ചത് കുറഞ്ഞ വായ്പാ ഡിമാൻഡും കുറഞ്ഞ നിക്ഷേപവുമാണ്. ഏകീകൃത അടിസ്ഥാനത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അറ്റാദായം 24 ശതമാനം ഉയർന്ന് 3,117.68 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 2,513.69 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം 37,939.32 കോടി രൂപയായി ഉയർന്നു. 2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇത് 33,868.89 കോടി രൂപയായിരുന്നു.
നിഷ്‌ക്രിയ ആസ്തി
മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) 2020 ജൂൺ അവസാനത്തോടെ മൊത്തം അഡ്വാൻസിന്റെ 5.46 ശതമാനമായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 6.49 ശതമാനമായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) പ്രതിവർഷം 20 ശതമാനം ഉയർന്ന് 9,278 കോടി രൂപയായി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications