ഇന്ന് വാങ്ങിയാലോ? 5 കിടിലൻ ബ്രേക്ക്ഔട്ട് ഓഹരികൾ നിർദ്ദേശിച്ച് സുമീത് ബ​ഗാഡിയ, മികച്ച ലാഭം പ്രതീക്ഷിക്കാം

ഇന്ന് ഓഹരി വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം? ഇന്നലെ അപ്രതീക്ഷിത കുതിച്ചു ചാട്ടമാണ് പ്രകടമായത്. രാവിലെ കുറഞ്ഞ നിലയിൽ നിന്നും ആരംഭിച്ച ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഉച്ചക്ക് ശേഷം 1 ശതമാനത്തിലധികം ഉയർന്നു. സെൻസെക്സ് 1,200 പോയിന്റ് അഥവാ 1.48 ശതമാനം ഉയർന്ന് 82,530.74 ലും നിഫ്റ്റി 50 സൂചിക 395 പോയിന്റ് അഥവാ 1.60 ശതമാനം ഉയർന്ന് 25,062.10 ലും എത്തി.

ഇന്ന് ഓഹരി വിപണിയിൽ ഇതിലും വലിയ കുതിപ്പ് പ്രതീക്ഷിക്കാമോ? 2024 ഒക്ടോബറിനുശേഷം ആദ്യമായിട്ടാണ് ഇന്നലെ 25000 പോയിന്റ് മറികടന്നത്. ഇന്നും ഇതേ നിലയിൽ തുടർന്നാൽ വിപണി വികാരം പോസിറ്റീവായി കുതിക്കും.

ഇന്ന് വാങ്ങിയാലോ? 5 കിടിലൻ ബ്രേക്ക്ഔട്ട് ഓഹരികൾ നിർദ്ദേശിച്ച് സുമീത് ബ​ഗാഡിയ

സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്ന ബ്രേക്ക്ഔട്ട് ഓഹരികൾ..

നിഫ്റ്റി 50 സൂചിക ഇന്നലെ 25,000 എന്ന ലെവലിനു മുകളിൽ ക്ലോസ് ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണി വികാരം പോസിറ്റീവായി മാറിയെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിശ്വസിക്കുന്നു.

"നിഫ്റ്റി 50 സൂചിക 25,400, 25,800 ലെവലുകളിൽ എത്താൻ സാധ്യതയുണ്ട്. ഈ കുതിപ്പ് ട്രെൻഡിൽ, നിങ്ങൾ സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന സ്റ്റോക്കുകളെ കൃത്യമായി പരിശോധിക്കണം. ഇന്ന് ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും." ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവിയെക്കുറിച്ച് ബഗാഡിയ പറഞ്ഞു.

Take a Poll

ഇന്ന് വാങ്ങേണ്ട ഓഹരികൾ അറിയാം...

ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികളാണ് സുമീത് ബഗാഡിയ ശുപാർശ ചെയ്യുന്നത്. ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ, സ്റ്റീൽകാസ്റ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, എസ്എംഎൽ ഇസുസു, അനുപം രസായൻ ഇന്ത്യ എന്നിവയാണ് പ്രധാന 5 ഓഹരികൾ. ഓരോന്നിൻ്റെയും ലക്ഷ്യ വിലയും അറിയണ്ടേ...

1. ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ : 1968-ൽ സ്ഥാപിതമായ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്കെയർ & ഇന്റർമീഡിയറ്റ് കമ്പനിയാണ്. നിലവിൽ ബിഎസ്ഇയിൽ ഈ ഓഹരിയുടെ വില 837.55 രൂപയാണ്. നിങ്ങൾക്ക് 900 രൂപ ടാർ​ഗറ്റ് വിലയോടെ ഓഹരി വാങ്ങാം. 810 രൂപയാണ് സ്റ്റോപ്പ് ലോസ്.

2. സ്റ്റീൽകാസ്റ്റ് : സ്റ്റീൽ, അലോയ് സ്റ്റീൽ കാസ്റ്റിംഗുകൾ നിർമ്മിക്കുന്ന കമ്പനിയാണ് സ്റ്റീൽകാസ്റ്റ്. നിലവിൽ ഈ ഓഹരിയുടെ വില 992.90 രൂപയാണ്. ഇന്നലെ സ്റ്റീൽകാസ്റ്റ് ഓഹരികൾ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന ലെവിലിലേക്ക് കുതിക്കുകയായിരുന്നു. 955 രൂപയുടെ സ്റ്റോപ്പ്ലോസോടെ 1060 രൂപ ടാർ​ഗറ്റ് വിലയിൽ ഓഹരി വാങ്ങാം.

3. കൊച്ചിൻ ഷിപ്പ്‌യാർഡ് : കേരളത്തിൻ്റെ അഭിമാനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ഇന്ത്യയുടെ കപ്പൽ നിർമ്മാണത്തിലും കപ്പൽ അറ്റകുറ്റപ്പണികളിലും പ്രധാന പങ്കു വഹിക്കുന്നു. നിലവിൽ ഈ ഓഹരിയുടെ വില 1812 രൂപയാണ്. ഇന്നലെ മികച്ച കുതിപ്പാണ് പ്രകടമായത്. അതിനാൽ 1750 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച ഈ ഓഹരികൾ 1930 രൂപ ടാർ​ഗറ്റ് വിലയോടെ വാങ്ങാവുന്നതാണ്.

4. എസ്എംഎൽ ഇസുസു : 1983-ൽ സ്ഥാപിതമായ ഒരു വാണിജ്യ വാഹന നിർമ്മാണ കമ്പനിയാണ് എസ്എംഎൽ ഇസുസു ലിമിറ്റഡ്. ബിഎസ്ഇയിൽ 1683.90 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം. ഇന്നലെ പ്രകടമായ പോസിറ്റീവ് കുതിപ്പിൻ്റെ അടിസ്ഥാനത്തിൽ 1800 രൂപയാണ് ടാർ​ഗറ്റ് വില നിശ്ചയിച്ചത്. പക്ഷേ 1630 രൂപ സ്റ്റോപ്പ് ലോസ് ഉറപ്പാക്കി.

5. അനുപം രസായൻ ഇന്ത്യ : സ്പെഷ്യാലിറ്റി കെമിക്കലുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് അനുപം രസായൻ ഇന്ത്യ ലിമിറ്റഡ്. നിലവിൽ ഈ ഓഹരികൾ 958 രൂപയ്ക്ക് വാങ്ങാം. 925 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ചു കൊണ്ട് 1020 രൂപ ടാർ​ഗറ്റ് വിലയോടെ ഈ ഓഹരികൾ ഇന്ന് വാങ്ങാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X