ഇന്ന് ഓഹരി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള ചില ഓഹരികൾ ഇതാ. ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും താരതമ്യേന മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്നും അത്തരമൊരു പോസിറ്റീവ് ഔട്ട്ലുക്ക് സംഭവിക്കാം. ഇന്ന് പേടിഎം , ബാങ്ക് ഓഫ് ബറോഡ , ബിഎസ്ഇ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ നാലാം പാദ വരുമാനം പുറത്തുവിടും. അതിനാൽ ഈ ഓഹരികൾക്ക് ഇന്ന് കൂടുതൽ ശ്രദ്ധ ലഭിക്കും. ഇന്നത്തെ പ്രധാന ഓഹരികളെ കുറിച്ച് പരിശോധിക്കാം;
ഇന്ത്യൻ ഹോട്ടൽസ്
ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐ.എച്ച്.സി.എൽ) 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംയോജിത അറ്റാദായത്തിൽ 25% വർധനവോടെ 522 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 418 കോടി രൂപയായിരുന്നു. കഴിഞ്ഞ വ്യാപാര സെഷനിൽ 798.80 രൂപയായിരുന്നു ഓഹരി വില.
റിലയൻസ് ഇൻഡസ്ട്രീസ്
ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) എന്നിവ ഉൾപ്പെടുന്ന പന്ന-മുക്ത - തപ്തി (PMT) സംയുക്ത സംരംഭം, ഇന്ത്യയിലെ ആദ്യത്തെ ഓഫ്‌ഷോർ സൗകര്യങ്ങൾ ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കി. ഇതോടെ ഈ ഓഹരികൾക്ക് ഒരു പോസിറ്റീവ് നേട്ടം പ്രകടമാവുന്നു.

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX)
ഏപ്രിലിൽ വൈദ്യുതി എക്സ്ചേഞ്ചിൽ ആകെ 10,584 ദശലക്ഷം യൂണിറ്റ് (MU) വ്യാപാരം നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 26% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം ഓഹരിക്ക് കൂടുതൽ ശ്രദ്ധ വർദ്ധിക്കാൻ കാരണമാവുന്നു. ഇന്നലെ വ്യാപാര സെഷൻ അവസാനിച്ചപ്പോൾ 199 രൂപയായിരുന്നു ഓഹരി വില വില.
പാരസ് ഡിഫൻസ്
ഇന്ത്യയിലെയും ആഗോള പ്രതിരോധ വ്യവസായങ്ങളിലെയും തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് കമ്പനി ഇസ്രായേലിലെ ഹെവൻഡ്രോണുകളുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധത്തിനും സിവിലിയൻ ആവശ്യങ്ങൾക്കുമായി ലോജിസ്റ്റിക്സും കാർഗോ ഡ്രോണുകളും വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഒരു സംരംഭം ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്.
ഇർക്കോൺ ഇന്റർനാഷണൽ
ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന IRCON ഇൻ്റർനാഷണൽ തിരുവനന്തപുരത്ത് ഒരു പ്രത്യേക ഗ്രാമീണ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് 187.08 കോടി വിലമതിക്കുന്ന ഓർഡർ നേടിയിട്ടുണ്ട്. അതാണ് ഇന്ന് ഈ ഓഹരികൾ ശ്രദ്ധാ കേന്ദ്രമാകാൻ കാരണമാവുന്നത്.
റേയ്റ്റ്ഗെയ്ൻ ട്രെവൽ ടെക്നോളജീസ്
ഇന്ത്യയിലെ യാത്രാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ ആക്‌സസ് സർവീസാണ് റേയ്റ്റ്ഗെയ്ൻ ട്രെവൽ ടെക്നോളജീസ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദീപക് കപൂറിനെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സിടിഒ) നിയമിച്ചതായും രോഹൻ മിത്തലിനെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്‌ഒ) നിയമിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതാണ് നിലവിൽ ഈ ഓഹരികൾ ശ്രദ്ധേയമാവാൻ കാരണം.
ഫോർട്ടിസ് ഹെൽത്ത്കെയർ
ഈ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഫോർട്ടിസ് ഹോസ്പിറ്റൽസിന് മുൻ നികുതി ആവശ്യത്തിലെ പിശകുകൾ തിരുത്തി ആദായനികുതി നിയമപ്രകാരം ഒരു തിരുത്തൽ ഉത്തരവ് ലഭിച്ചു. തൽഫലമായി, നികുതി ഡിമാൻഡ് പൂജ്യം എന്ന നിലയിലേക്ക് പരിഷ്കരിച്ചു. 2022-23 അസസ്‌മെന്റ് വർഷത്തേക്കുള്ള യഥാർത്ഥ ഡിമാൻഡായ 89.53 കോടി രൂപ ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം ഈ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണമാവുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
