ഇന്ത്യൻ ഓഹരി വിപണിയിൽ ഇപ്പോൾ മികച്ച കുതിപ്പാണ് പ്രകടമാവുന്നത്. ആഭ്യന്തര ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം തുടർച്ചയായ ആറാം സെഷനിലും ഉയർന്നിരിക്കുന്നു. അതായത് ഏപ്രിൽ 11 മുതൽ ഇരു സൂചികകളും മികച്ച ഉയർച്ചയാണ് കാഴ്ച വെച്ചത്. ദീർഘ നാളിനു ശേഷമാണ് സെൻസെക്സും നിഫ്റ്റിയും കുതിക്കാൻ തുടങ്ങിയത്. ഇന്ന് ഓഹരികൾ വാങ്ങാനും വിൽക്കാനുള്ളവർക്കും എത്രത്തോളം നേട്ടം പ്രതീക്ഷിക്കാം?
ഇന്നലെ ബിഎസ്ഇ സെൻസെക്സ് 187.09 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 79,595.59 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 ഇന്നലെ 41.70 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 24,167.25 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക് സൂചിക 0.6 ശതമാനം ഉയർന്ന് തുടർച്ചയായ രണ്ടാം സെഷനിലും ഉയർന്നു.
എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും ഇന്നലെയും റെക്കോർഡ് ഉയരത്തിലെത്തി. ഇത് തുടർച്ചയായ മൂന്നാം സെഷനായിരുന്നു. മാത്രമല്ല മിഡ്, സ്മോൾ ക്യാപ് സൂചികകളും യഥാക്രമം 0.7%, 0.8% എന്നീ നിരക്കിൽ ഉയർന്നു.
ഇന്ന് വിപണിയിൽ എന്ത് സംഭവിക്കും?
"കഴിഞ്ഞ സെഷനിൽ നിഫ്റ്റി 50 ചെറിയ ഉയർച്ചയോടെ അവസാനിച്ചതിനാൽ ഈ സൂചിക ഒരു റേഞ്ച് ബൗണ്ടിൽ തുടർന്നു. സൂചിക ദിവസം മുഴുവൻ 200 ഡിഎംഎയ്ക്ക് മുകളിൽ തുടർന്നെങ്കിലും, ഉയർച്ച പരിമിതമായിരുന്നു." നിഫ്റ്റി 50 സൂചികയുടെ പ്രകടനത്തെ കുറിച്ച് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു,
"24,000 എന്ന പോയിൻ്റിൽ നിന്നും നിഫ്റ്റി 50 താഴേക്ക് ഇടിയാതിരുന്നാൽ നിലവിലെ ഉയർച്ച ശുഭാപ്തിവിശ്വാസം നൽകും. എന്നാൽ അതേ സമയം ഈ സൂചികയുടെ അപ്രതീക്ഷിത ഉയർച്ചയും പ്രതീക്ഷിക്കുന്നു, അത് 24,500 എന്ന പോയിൻ്റിലേക്ക് ഉയരാൻ സാധ്യതയുണ്ട്. എന്നാൽ 24,000 ൽ നിന്ന് താഴേക്ക് വീണാൽ അത് ഒരു കനത്ത് ഇടിവിനും കാരണമാകും." രൂപക് ഡെ കൂട്ടിച്ചേർത്തു.

ഇന്ന് 100 രൂപയിൽ താഴെ വാങ്ങാവുന്ന ഓഹരികൾ
ഓഹരി വിപണി വിദഗ്ധരായ മഹേഷ് എം ഓജ, ഷിജു കുത്തുപാലക്കൽ, അൻഷുൽ ജെയിൻ എന്നിവർ ശുപാർശ ചെയ്യുന്ന വാങ്ങുകയോ വിൽക്കുകയോ ചെയ്യാവുന്ന ഓഹരികളെ കുറിച്ചാണ് പറയുന്നത്. പിഎൻബി ഗിൽറ്റ്സ് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് , എസ്ജെവിഎൻ , സ്നോമാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്നിവയാണ് ഈ ലിസ്റ്റിലുള്ളത്. ഇവ നാലും 100 രൂപയിൽ താഴെയുള്ള ഓഹരികളാണ്. നിങ്ങളും വാങ്ങുന്നില്ലേ..?
മഹേഷ് എം ഓജയുടെ ഇന്നത്തെ ഡേ ട്രേഡിംഗ് ഓഹരികൾ
1. പിഎൻബി ഗിൽറ്റ്സ് ലിമിറ്റഡ്: ഈ ഓഹരി ഇന്ന് 99 രൂപയ്ക്കും, 100 രൂപക്കും വാങ്ങാം. എന്നാൽ സ്റ്റോപ്പ്ലോസ് 97.80 രൂപയിലാണ് നിശ്ചയിച്ചത്. ഓഹരിയുടെ ഉയർച്ചയെ അടിസ്ഥാനമാക്കി 102 രൂപ, 105 രൂപ, 108 രൂപ എന്നിങ്ങനെയാണ് ടാർഗെറ്റ് വില കണക്കാക്കിയത്.
2. ഐഡിബിഐ ബാങ്ക്: ഇന്ന് 84.50 രൂപയ്ക്കും 85.50 രൂപയ്ക്കും ഈ ഓഹരി വാങ്ങാം. 83 രൂപയ്ക്കാണ് സ്റ്റോപ്പ്ലോസ്. എന്നാൽ ഈ ഓഹരിയുടെ ടാർഗറ്റ് വില 87 രൂപ, 89 രൂപ, 91 രൂപ, 95 രൂപ എന്നിങ്ങനെയാണ്. ചിലപ്പോൾ 95 രൂപയിൽ ഉയരാനും സാധ്യതയുണ്ട്.
അൻഷുൽ ജെയിനിൻ്റെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ
3. സ്നോമാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്: ഈ ഓഹരികൾ നിങ്ങൾക്ക് 54 രൂപയ്ക്ക് വാങ്ങാം. 51 രൂപയാണ് സ്റ്റോപ്പ്ലോസ് നിരക്ക്. എന്നാൽ ഓഹരിയുടെ ടാർഗറ്റ് വില 60 രൂപയാണ്.
ഷിജു കുത്തുപാലക്കലിൻ്റെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ
4. എസ്‌ജെവിഎൻ: 99 രൂപയുണ്ടെങ്കിൽ ഈ ഓഹരി വാങ്ങാം. എന്നാൽ വിപണി മാറ്റത്തെ അടിസ്ഥാനമാക്കി 97.50 രൂപയാണ് സ്റ്റോപ്പ് ലോസ് കണക്കാക്കുന്നത്. 205 രൂപയെന്ന ഉയർന്ന ടാർഗെറ്റ് വിലയും കണക്കാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications