ഉത്തരേന്ത്യയിലെ തണുത്ത ഹില്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. ഇന്ത്യന്‍ റെയില്‍വേയുടെ ഷിംല, കുളു, മണാലി വേനല്‍ പാക്കേജ് 33% സബ്സിഡിയോടെ ലഭ്യമാണ്.

ഹിമാലയന്‍ ഹില്‍ സ്റ്റേഷനുകള്‍ക്ക് പുറമേ, ആഗ്ര, ഡല്‍ഹി, അമൃത്സര്‍ തുടങ്ങിയ ഐക്കണിക് നഗരങ്ങളും യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
താമസം, ഇന്റര്‍സിറ്റി ഗതാഗതം, പ്രധാന കേന്ദ്രങ്ങളിലേയ്ക്കുള്ള ഗൈഡഡ് സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പടെ,സ്ലീപ്പര്‍ ക്ലാസിന് 38,500 രൂപയും തേര്‍ഡ് എസിക്ക് 43,300 രൂപയും സെക്കന്‍ഡ് എസിക്ക് 49,100 രൂപയും ഫസ്റ്റ് എസിക്ക് 58,400 രൂപയുമാണ് ചാര്‍ജ്ജ്.
ബുക്കിംഗ് ആരംഭിച്ചു. ഒന്നിലധികം ട്രെയിനുകളും ഹോട്ടലുകളും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളും ബുക്ക് ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ട് ഇതുവഴി ഒഴിവായിക്കിട്ടും.
കുറഞ്ഞ ചെലവില്‍ മികച്ച ഒരു വേനല്‍ക്കാല യാത്ര തരപ്പെടുത്തുകയുമാകാം.
സ്പെഷ്യല്‍ ട്രെയിനുകള്‍ ഏപ്രില്‍ 10 ന് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടും.
ബോര്‍ഡിംഗ് പോയിന്റുകളും യാത്രാ പദ്ധതിയും
പെനുകൊണ്ട, ധര്‍മ്മവാരം, അനന്തപൂര്‍, ഗൂട്ടി, ധോണ്, കര്‍ണൂല്‍, ഗഡ്വാള്, മഹാബൂബ്നഗര്‍, സെക്കന്തരാബാദ് എന്നിവയാണ് ഷെഡ്യൂള്‍ ചെയ്ത ബോര്‍ഡിംഗ് സ്റ്റേഷനുകള്‍. കേരളത്തില്‍ നിന്നുള്ളവര്‍ ആദ്യം ഈ സ്റ്റേഷനുകളില്‍ എത്തേണ്ടി വരും. സെക്കന്തരാബാദ് ആണ് ഇതില്‍ സൗകര്യപ്രദമായ ഓപ്ഷന്.
ഒരു ദിവസം മുമ്പ് ട്രെയിനിലോ വിമാനത്തിലോ സെക്കന്തരാബാദിലേക്ക് യാത്ര ചെയ്യാം. കേരളത്തെ സെക്കന്തരാബാദുമായി ബന്ധിപ്പിക്കുന്ന നിരവധി ട്രെയിന്‍ സര്‍വീസുകളുണ്ട്.
തയ്യാറെടുപ്പ്
ഷിംല, മണാലി എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം അനുഭവപ്പെടുന്നതിനാല്‍ ജാക്കറ്റുകള്‍, സ്വെറ്ററുകള്‍ എന്നിവയും രണ്ടാഴ്ചയിലേയ്ക്കുള്ള മരുന്നുകള്‍, തിരിച്ചറിയല്‍ രേഖകള്‍, പവര്‍ ബാങ്കുകള്‍, പാദരക്ഷകള്‍ എന്നിവയും കൂടെക്കരുതണം.
ടൂര്‍ ടൈംസുമായി സഹകരിച്ച് ഭാരത് ഗൗരവ് ട്രെയിന്‍ സ്കീമിന് കീഴില്‍ സൗത്ത് സ്റ്റാര്‍ റെയില്‍ ആണ് സര്‍വീസ് നടത്തുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
