ഇന്നലെ ബുധനാഴ്ചയും ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം വമ്പൻ നേട്ടത്തോടെ ഉയർന്നിട്ടുണ്ട്. ഇത് തുടർച്ചയായ ഏഴാമത്തെ വ്യാപാര സെഷനിലാണ് ഈ മുന്നേറ്റം രേഖപ്പെടുത്തിയത്. ഇതിനു മുന്നേ മാർച്ചിലും തുടർച്ചയായ ഏഴ് ദിവസം സെൻസെക്സും നിഫ്റ്റിയും ഉയർന്നിരുന്നു. എന്നാൽ എട്ടാമത്തെ ദിവസം നെഗറ്റീവ് പ്രകടനമായിരുന്നു സംഭവിച്ചത്.
ഇന്നലെ സെൻസെക്സ് 521 പോയിന്റ് അഥവാ 0.65% ഉയർന്ന് 80,116.49 ലും നിഫ്റ്റി 50 162 പോയിന്റ് അഥവാ 0.67% ഉയർന്ന് 24,328.95 ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഇന്നലെ നേട്ടമുണ്ടാക്കി എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഇന്നത്തെ വ്യാപാരം എത്രത്തോളം കുതിക്കും? ഇന്ന് ഏതെങ്കിലും ഓഹരി വാങ്ങാനോ വിൽക്കാനോ പ്ലാനുണ്ടോ? എങ്കിൽ ഈ വിപണി വിദഗ്ധൻ്റെ വിശകലനം അറിയാം....
സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ
"നിഫ്റ്റി 50 ഓഹരി സൂചിക 23,800 എന്ന ലെവലിൽ നിർണായക പിന്തുണ നൽകി, അത് 24,800 എന്ന ലെവലിൽ എത്താൻ സാധ്യതയുണ്ട്. ഈ ലെവൽ മറികടന്നാൽ നിഫ്റ്റി 50 ഉടൻ തന്നെ 25,000 എന്ന ലെവലിലേക്ക് എത്തിയേക്കാം. 2025 ലെ നാലാം പാദ ഫലങ്ങളുടെ പശ്ചാത്തലത്തിൽ, ഓഹരികളിൽ മികച്ച സമീപനം നിലനിർത്തുകയും സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന സ്റ്റോക്കുകളെ നോക്കുകയും വേണം. ഇൻട്രാഡേ വ്യാപാരത്തിന് ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും." ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവിയെക്കുറിച്ച് സുമീത് ബഗാഡിയ പറഞ്ഞു.

നിഫ്റ്റി 50 സൂചിക 24,300 ന് മുകളിൽ ക്ലോസ് ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് വളർച്ചയിലേക്കാണ് മുന്നേറുന്നതെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിശ്വസിക്കുന്നു. അതിനാൽ അദ്ദേഹം ഇന്ന് മികച്ച അഞ്ച് ബ്രേക്ക്ഔട്ട് ഓഹരികളാണ് നിർദ്ദേശിക്കുന്നത്. EIH , SBFC ഫിനാൻസ്, Acme സോളാർ ഹോൾഡിംഗ്സ്, ഇനോക്സ് വിൻഡ് , CG പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് എന്നിവയാണ് ഇന്ന് വാങ്ങാനും വിൽക്കാനും സാധിക്കുന്ന മികച്ച ഓഹരികൾ....
1. EIH (ഈസ്റ്റ് ഇന്ത്യ ഹോട്ടൽസ്): ഈ ഓഹരികൾ 394 രൂപയ്ക്ക് വാങ്ങാം. സുമീത് ബഗാഡിയ നിശ്ചയിച്ച ടാർഗറ്റ് വില 422 രൂപയാണ്. എന്നാൽ സ്റ്റോപ്പ്ലോസ് നിശ്ചയിച്ചിരിക്കുന്നത് 380 രൂപയിലാണ്.
2. എസ്ബിഎഫ്സി ഫിനാൻസ് (സ്മാൾ ബിസിനസ് ഫിൻക്രെഡിറ്റ്): 108.26 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം. നിലവിലെ ടാർഗറ്റ് വില 117 രൂപയിലാണ്. 104 രൂപയാണ് സ്റ്റോപ്പ്ലോസ്.
3. എസിഎംഇ സോളാൾ ഹോൾഡിംഗ്സ്: ഈ ഓഹരികൾ 223.19 രൂപയ്ക്ക് വാങ്ങാം. എന്നാൽ ടാർഗറ്റ് വിലയായി 239 രൂപയാണ് നിശ്ചയിച്ചത്. ഓഹരിയുടെ സ്റ്റോപ്പ്ലോസ് 215 രൂപയാണ്.
4. ഇനോക്സ് വിൻഡ്: ഈ ഓഹരി നിങ്ങൾക്ക് 174.55 രൂപയ്ക്ക് വാങ്ങാം. ഓഹരിയുടെ നിലവിലെ ടാർഗറ്റ് വില 187 രൂപയാണ്. ഓഹരിയുടെ സ്റ്റോപ്പ്ലോസ് 168 രൂപയാണ്.
5. സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻ: 660.15 രൂപയ്ക്ക് ഈ ഓഹരി വാങ്ങാവുന്നതാണ്. ടാർഗറ്റ് വില 706 രൂപയും, സ്റ്റോപ്പ്ലോസ് 637 രൂപയുമാണ്.
ഈ ഓഹരികളിൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കും? ഇന്നത്തെ വിപണിയിലെ മാറ്റങ്ങളും ഈ ഓഹരികളിലെ നിലവിലെ പ്രകടനങ്ങളും വിശകലനം ചെയ്ത് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
