കേരളത്തില്‍ ചൂട് ഏറി വരുന്നു. വേനല്‍ കനക്കുമ്പോഴുള്ള അവസ്ഥയോര്‍ത്ത് ആശങ്കയിലാണ് ഇപ്പോള്‍ ജനങ്ങള്‍. പ്രത്യേകിച്ചും പുറത്തിറങ്ങി ജോലി നിര്‍വഹിക്കേണ്ടവര്‍. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കയാണ് കാലാവസ്ഥ വിദഗ്ധര്‍.

വരും ആഴ്ചകളില്‍ താപനില സാധാരണ നിലയേക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും അത് മുന്‍വര്‍ഷത്തെപ്പോലെ കഠിനമായിരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) കേരള ഘടകത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കിഴക്കന്‍ കാറ്റ് വീശുന്നതിനാല്‍ ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കുന്നുകള്‍ ഏറെയുള്ള സ്ഥലങ്ങളിലൊഴികെ വരും ആഴ്ചകളില്‍ താപനില സാധാരണനിലയിലായിരിക്കും. മലമ്പ്രദേശങ്ങളില്‍ താപനില സാധാരണ നിലയേക്കാള്‍ താഴും.
സംസ്ഥാനത്തെ ചില പ്രദേശങ്ങള്‍ ഇതിനോടകം ജലക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിലെ താപനില
ഫെബ്രുവരി ഉടനീളം സാധാരണ താപനിലയായിരിക്കുമ്പോഴും ഇടവിട്ട് കൂടിയ താപനില അനുഭവപ്പെടാം. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്ക് ചൂട് കൂടുമ്പോള്‍ ഏപ്രില്‍ വരെ പസഫിക് സമുദ്രത്തില്‍ താപനില സാധാരണമായിരിക്കും. അതുകൊണ്ടുതന്നെ 2024 വര്‍ഷത്തിന് സമാനമായി അസാധാരണ വര്‍ദ്ധനവ് ഐഎംഡി പ്രതീക്ഷിക്കുന്നില്ല.
മണ്‍സൂണ്‍
വര്‍ഷത്തിന്റെ തുടക്കത്തില്‍ എല്‍നിനോ പ്രഭാവമുണ്ടാകില്ലെങ്കിലും പിന്നീട് മണ്‍സൂണിനെ ബാധിക്കുന്ന രീതിയില്‍ അത് ശക്തമാകും. ഇപ്പോള്‍ സമുദ്രം ലാ നിന ഘട്ടത്തിലാണ്. ഭൂമധ്യരേഖയ്ക്കടുത്തുള്ള പസഫിക്ക് തണുത്തുറഞ്ഞിരിക്കുന്നതിനാല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈഘട്ടം കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കില്ല.
2026 ന്റെ അവസാനത്തില്‍ എല്‍ നിനോ വികസിക്കാന്‍ സാധ്യതയുണ്ട്. എല്‍ നിനോ വിപരീത ഘട്ടമാണ്, പസഫിക് ജലം സാധാരണയേക്കാള്‍ ചൂടാകുന്ന അവസ്ഥ. ഈ സാഹചര്യം പലപ്പോഴും ഇന്ത്യന്‍ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ടുതന്നെ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എല്‍ നിനോ ആരംഭിച്ചാല്‍, അത് മണ്‍സൂണ്‍ മഴ കുറയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
