കൊവിഡ് 19 മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി 25 കോടി രൂപയുടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ (HCQS), അസിത്രോമിസൈന്, മറ്റു അനുബന്ധ മരുന്നുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ സംഭാവന ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കൊവിഡ് 19 നേരിടാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രൂപികരിച്ച ദേശീയ ടാസ്ക് ഫോഴ്സ്, വലിയ വിഭാഗം ജനങ്ങള്‍ക്ക് അണുബാധയുടെ രോഗനിര്‍ണയത്തിനായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൊവിഡ് 19 ചികിത്സിക്കുന്നതിനായി അസിത്രോമിസൈനുമായി എച്ച്എസ്ക്യുഎസ് ചേര്‍ത്തുള്ള പഠനത്തിലാണ് ലോകാരോഗ്യ സംഘടന. മരുന്നുകള്‍ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളുമായും ബന്ധപ്പെട്ട പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ സണ്‍ ഫാര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം കൈകാര്യം ചെയ്യാനും സുഗമമാക്കാനും ഒരു ടാസ്ക് ഫോഴ്സ് കമ്പനി രൂപീകരിക്കുന്നുണ്ട്. കൊവിഡ് 19 -നെ നേരിടുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച കമ്പനി, ഇവരെ സഹായിക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യയിലെ ദ്രാവക ഉല്പാദന കേന്ദ്രം പുനര്‍നിര്‍മിച്ചതായും കമ്പനി അറിയിച്ചു.

ഇവ രാജ്യത്തിനും കൊവിഡ് 19 -ന് എതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ പ്രഫഷണലുകള്‍ക്കും സംഘടനകള്‍ക്കും ലഭ്യമാകും. എല്ലാ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന്/ വിദൂരമായി ജോലി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര ഫാര്‍മ ഭീമനായ സണ്‍ ഫാര്‍മ വ്യക്തമാക്കി. കൊവിഡ് 19 മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതിയും മഹീന്ദ്രയും വെന്റിലേറ്റര്‍ നിര്മാണത്തിലേര്പ്പെട്ടപ്പോള്, ബജാജ് ഗ്രൂപ്പ് കൊവിഡ് 19 ഫണ്ടിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. മറ്റൊരു വാഹനനിര്‍മാതാക്കളായ ടാറ്റ ഗ്രൂപ്പ് ദുരിതാശ്വാസ ഫണ്ടിലേക്ക് 1,500 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,000 കടന്നു. ഇതിനുപുറമെ, രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് 26 ആയി ഉയരുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
