അതെ ലോകം ഉറങ്ങാതെ കാത്തിരുന്ന ആ നിമിഷം ഭംഗിയായി കടന്നുപോയി. 9 മാസങ്ങൾക്കിപ്പുറം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം 3:30 നാണ് നാലു പേരടങ്ങുന്ന സംഘം സ്പെയ്സ് ഡ്രാഗൺ പേടകത്തിൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വന്നു പതിച്ചത്. ഇതോടെ ശാസ്ത്രരംഗത്തെ വലിയൊരു നാഴികക്കലാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ചേർന്ന് താണ്ടിരിക്കുന്നത്.
ഒരുപക്ഷെ സ്ത്രീയുടെ എല്ലാവിധ ജൈവീക പരിമിതികളെയും മറികടന്ന് ഒരു 59 കാരി ഇത്തരത്തിൽ ലോകത്തിന്റെ നെറുകയിലേക്ക് നടന്ന് കയറുന്നത് ഇനിയൊരിക്കലും അത്ഭുതം പോലെ നോക്കിയിരിക്കാൻ ഈ ലോകത്തിന് കഴിയില്ല. അവിടെയാണ് സുനിതയുടെ ജീനിലെ ഇന്ത്യൻ എന്ന അടയാളം തെളിഞ്ഞു നിൽക്കുന്നത്. 'എന്നെക്കൂടി ഉൾപ്പെടുത്താതെ ഇനിയൊന്നും പ്ലാൻ ചെയ്യരുത്', എന്നാണ് സ്‌പേസ് എക്സ് മേധാവി എലോൺ മസ്കിനോട് സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്നയച്ച സന്ദേശത്തിൽപറഞ്ഞത്. അതായത് അവർ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് സാരം.
അതേസമയം, സുനിത വില്യംസും ബുച്ച് വിൽമോറും ചരിത്രത്തിലേക്കൊരു പുതിയ അധ്യായം തുറന്നു വെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. ബഹിരാകാശ നിലയത്തിലെ വാസത്തിനിടെ എട്ടുതവണ മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിച്ചു. 2024ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ പെഗ്ഗി വിറ്റ്സൺ മാത്രമാണ് ഇനി മറികടക്കാൻ സുനിതയ്ക്ക് മുന്നിൽ ഇപ്പോഴുള്ളത്.

സഹയാത്രികൻ ബുച്ച് വിൽമോറാകട്ടെ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഇത്തവണത്തെ ഒമ്പതുമാസം വേണ്ട ബഹിരാകാശ വാസത്തിനിടെ സുനിത വില്യംസ് രണ്ടുതവണ ബഹിരാകാശത്ത് നടന്നു. ഔദ്യോഗിക ജീവിതത്തിൽ ഒമ്പതു തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്ന സുനിതാ വില്യംസ് പുതിയ റെക്കോർഡും സൃഷ്ടിച്ചു.
ഇരുവരും പിന്നിട്ട വഴികൾ, ദൗത്യം
2024 ജൂൺ:
സുനിതാ വില്യംസും വിൽമോറും 2024 ജൂൺ 5-ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി. എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിനീയർമാർ സ്റ്റാർലൈനറിൽ ഹീലിയം ചോർച്ചയും പ്രൊപ്പൽഷൻ സിസ്റ്റം തകരാറുകളും കണ്ടെത്തി, ഇത് അവരുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തടസ്സമായി.
2024 ഓഗസ്റ്റ്:
സ്റ്റാർലൈനറിലെ പ്രശ്നവും തിരിച്ചുവരവിലെ കാലതാമസവും നാസ അംഗീകരിക്കുകയും ചെയ്തു. ജൂൺ 6 മുതൽ സ്പേസ് സ്റ്റേഷനിൽ തുടരുന്ന സുനിതയേയും വിൽമോറിനേയും 2025 ൽ എലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്രൂ ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കി.
2024 സെപ്റ്റംബർ:
ബഹിരാകാശയാത്രികരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങി, മറ്റ് ബഹിരാകാശ പേടകങ്ങൾക്കുള്ള ഡോക്കിംഗ് പോർട്ട് സ്വതന്ത്രമാക്കി. വില്യംസിനും വിൽമോറിനും സുരക്ഷിതമായ തിരിച്ചുവരവ് ഓപ്ഷൻ കാത്തിരിക്കുമ്പോൾ, ഐ.എസ്.എസിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാനാണ് ഈ തീരുമാനം.
തിരികെ ഭൂമിയിലേക്ക് എത്തുമ്പോൾ ലോകം മനസ്സിലാക്കേണ്ടത്
സുനിതാ വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ, ലോകം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. പ്രായമോ ലിംഗമോ ഒന്നുമല്ല ഒരു മനുഷ്യന്റെ മനസ് തന്നെയാണ് അവനെ അടയാളപ്പെടുത്താൻ കഴിയുന്ന ഒരേയൊരു ഘടകം. സുനിതാ വില്യംസ് തിരിച്ചുവരുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം തന്നെ, അവരെപ്പോലെ ജീവിതത്തിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ പെൺമക്കൾക്ക് കൂടി അതിനുവേണ്ടി പരിസ്ഥിതി ഒരുക്കി കൊടുക്കേണ്ടതുണ്ട്. പുരോഗതി വാക്കുകളിൽ മാത്രം പോരാ പ്രവർത്തിയിലും ഉണ്ടായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications