ബഹിരാകാശ യാത്രയ്ക്കൊടുവിൽ സുനിതാ വില്യംസിനെ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആണെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധതരത്തിലുള്ള റിപ്പോർട്ടുകളിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് സത്യമാണോ അതോ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളാണോ എന്ന സംശയം ഇപ്പോഴും ആളുകളിൽ നിലനിൽക്കുന്നുണ്ട്. ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത് സുനിതാ വില്യംസ് ബഹിരാകാശത്തുനിന്നും തിരിച്ചെത്തിയാൽ അവർക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ സത്യമാണോ എന്ന് പരിശോധിക്കൽ ആണ്.
പ്രമുഖ മാധ്യമങ്ങളുടെ എല്ലാം റിപ്പോർട്ടുകൾ പരിശോധിക്കുമ്പോഴും, ബഹിരാകാശ യാത്രികരുടെ ചരിത്രം തിരയുമ്പോഴും ഈ റിപ്പോർട്ടുകൾ എല്ലാം. സത്യമാണ് എന്ന് തന്നെയാണ് വ്യക്തമാകുന്നത് ഒൻപത് മാസത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ശേഷം ഭൂമിയിലെത്തിയ സുനിതാ വില്യംസിനെയും ബുച് വിൽമോറിനെയും താഴെ പറയുന്ന ആരോഗ്യപ്രശ്‌നങ്ങൾ കാത്തിരിയ്ക്കുന്നുണ്ട്.
ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്
ഫ്ലോറിഡ തീരക്കടലിൽ ഡ്രാഗൺ പേടകം സുരക്ഷിതമായി സ്പ്ലാഷ് ലാൻഡിംഗ് നടത്തിയ ശേഷം, സുനിതാ വില്യംസിനെയും വില്മോറിനെയും നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ വൈദ്യപരിശോധനകൾക്ക് വിധേയമാക്കുന്നതോടൊപ്പം, മൈക്രോഗ്രാവിറ്റിയിൽ ദീർഘകാലം കഴിഞ്ഞതിനെത്തുടർന്ന് ഭൂമിയുടെ ഗുരുത്വാകർഷണത്തിന് പൊരുത്തപ്പെടുന്നതിനുള്ള പ്രത്യേക സഹായങ്ങളും നൽകുന്നുണ്ട്.
ബഹിരാകാശത്തിലെ ഒൻപത് മാസങ്ങൾ നീണ്ട താമസത്തിനുശേഷം ഇരുവരുടെയും മനുഷ്യശരീരത്തിൽ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടാകാം. മൈക്രോഗ്രാവിറ്റിയിലുള്ളത് മൂലം ഇവർക്ക് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും
അവയിൽ പ്രധാനപ്പെട്ടവ
*പേശിക്ഷയം
കൈകാലുകളിലെ പേശികൾ ക്ഷയിക്കുകയും ബലക്ഷയം അനുഭവപ്പെടുകയും ചെയ്യും.
*എല്ലുകളുടെ ദുർബലത
എല്ലുകളുടെ കനം കുറയുകയും ദൃഢത നഷ്ടപ്പെടുകയും ചെയ്യും.
*മൂത്രത്തിൽ കല്ല് ഉണ്ടാകൽ
ദീർഘകാലം മൈക്രോഗ്രാവിറ്റിയിൽ ജീവിച്ചവർക്ക് പൊതുവെ കാണുന്ന പ്രശ്‌നമാണ്.
*അണുബാധകൾ
ബഹിരാകാശജീവിതം മനുഷ്യരിലെ പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ രോഗപ്രതിരോധം ദുർബലമാകാം.
*മാനസിക സമ്മർദ്ദം
ദൈർഘ്യമേറിയതും തനിച്ചായതുമായ ജീവിതവും, ഭൂമിയിലെ സ്വാഭാവിക സാഹചര്യങ്ങളില്ലായ്മയും മാനസിക സമ്മർദ്ദത്തിന് ഇടയാക്കാം.
*തലകറക്കം, ശരീര തുലനനിലയിൽ പ്രശ്‌നങ്ങൾ
പെട്ടെന്ന് ഭൂമിയുടെ ഗുരുത്വാകർഷണം നേരിടുമ്പോൾ ശരീരത്തിനും സെൻസറി സിസ്റ്റത്തിനും പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.
*ബേബിഫീറ്റ്
പാദത്തിന്റെ അടിവശത്തിലെ ത്വക്ക് നേർത്ത് പോകുന്നത്, മൈക്രോഗ്രാവിറ്റിയിൽ നടക്കാത്തതിന്റെ ഫലമായി വരും.

ഭൂമിയിലേക്ക് തിരിച്ച് വന്നവരെ വീൽചെയറിലൂടെ ഇറക്കുന്നതെന്തിന്?
നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീൽചെയറിലായിരുന്നു ഉണ്ടായിരുന്നത്. ബഹിരാകാശ നിലയത്തിൽനിന്ന് മടങ്ങിയെത്തുന്നവരേയും ഭൂമിയിലെ ഗുരുത്വാകർഷണത്തിന് പെട്ടെന്ന് പൊരുത്തപ്പെടാനാകാത്തതിനാൽ വീൽചെയർ ഉപയോഗിച്ചുതന്നെയാണ് എത്തിക്കുന്നത്.
മൈക്രോഗ്രാവിറ്റിയിൽ നിന്ന് ഭൂമിയിലേക്ക് പെട്ടെന്ന് മാറുമ്പോൾ, ശരീരത്തിന്റെ ഭാരവും രക്തയോട്ടവും പൂർണമായും മാറ്റം നേരിടും. അതിനാൽ, ചിലർക്കിത് അസഹനീയമായ ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കാം. ഒരു പേന പോലും ഉയർത്താൻ പ്രയാസം അനുഭവപ്പെടുമെന്ന് ബഹിരാകാശ യാത്രികർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബഹിരാകാശ ജീവിതത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ
ബഹിരാകാശത്ത് ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടം, മെറ്റബോളിസം റേറ്റ് എന്നിവയിൽ വലിയ മാറ്റങ്ങൾ വരും. കൂടാതെ, ബഹിരാകാശത്തിന്റെ ഉയർന്ന റേഡിയേഷൻ നില ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം.
സുനിതാ വില്യംസും സംഘവും ഇപ്പോൾ നാസയുടെ നിരീക്ഷണത്തിൽ തുടരുമ്പോൾ, ഇവർക്ക് ഭൗമജീവിതത്തിന് ആവശ്യമുള്ള എല്ലാ വൈദ്യ സഹായവും നൽകും. ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ പഠനങ്ങൾ നിർണായകമാകും.
സുനിതയും ബുച്ചും തിരികെ ഭൂമിയിലേക്ക് എത്തുമ്പോൾ ലോകം മനസ്സിലാക്കേണ്ടത്
സുനിതാ വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ, ലോകം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. പ്രായമോ ലിംഗമോ ഒന്നുമല്ല ഒരു മനുഷ്യന്റെ മനസ് തന്നെയാണ് അവനെ അടയാളപ്പെടുത്താൻ കഴിയുന്ന ഒരേയൊരു ഘടകം. സുനിതാ വില്യംസ് തിരിച്ചുവരുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം തന്നെ, അവരെപ്പോലെ ജീവിതത്തിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ പെൺമക്കൾക്ക് കൂടി അതിനുവേണ്ടി പരിസ്ഥിതി ഒരുക്കി കൊടുക്കേണ്ടതുണ്ട്. പുരോഗതി വാക്കുകളിൽ മാത്രം പോരാ പ്രവർത്തിയിലും ഉണ്ടായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications