ലോകം എല്‍നിനോ ഘട്ടത്തിലേക്ക്. വര്‍ഷാവസാനത്തോടെ രൂപപ്പെടുന്ന ''സൂപ്പര്‍'' എല്‍ നിനോ ഇന്ത്യയുള്‍പ്പടെ രാജ്യങ്ങളെ കനത്ത ചൂടിലേയ്ക്കും ദുര്‍ബലമായ മണ്സൂണിലേയ്ക്കും നയിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ആദ്യ സൂചനയായി, ജൂണ്‍ മാസത്തോടെ സമുദ്രത്തില്‍ അസാധാരണ ചൂടും കാറ്റിന്റെ ദിശാമാറ്റവും അനുഭവപ്പെടും.
എല്‍ നിനോ എന്താണ്?
പസഫിക്ക് സമുദ്രത്തില്‍ രൂപപ്പെടുന്ന ശക്തമായ കാറ്റ്, സാധാരണഗതിയില്‍, ചൂടുള്ള സമുദ്രജലത്തെ വടക്ക്കിഴക്കന്‍ ഏഷ്യയിലേയ്ക്കും ഓസ്ട്രേലിയന്‍ തീരങ്ങളിലേയ്ക്കും കൊണ്ടുപോകുന്നു.
ഇതേസമയം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും തണുത്ത ജലം മുകളിലേയ്ക്കുയരും.
എല്‍ നിനോ സമയത്ത്, ഈ കാറ്റുകള്‍ ദുര്‍ബലമാവുകയും ചൂടുവെള്ളം പസഫിക്കിലുടനീളം കിഴക്കോട്ട് വ്യാപിക്കുകയും ചെയ്യുന്നു.
പസഫിക് മേഖലയിലെ ചൂടുള്ള ജലം ഉയര്‍ന്ന വായു പ്രവാഹവും കനത്ത മഴയും സൃഷ്ടിക്കുമ്പോള്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും താഴേക്ക് ചലിക്കുന്ന വായു മഴ കുറയ്ക്കുകയും ചൂട് വര്‍ധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയില്‍ എല്‍നിനോ എങ്ങിനെ അനുഭവപ്പെടും
ചരിത്രപരമായി, എല്‍നിനോ ഇന്ത്യയില്‍ ഉയര്‍ന്ന താപനില സൃഷ്ടിക്കുന്നു. ഈ കാലയളവില്‍ മണ്‍സൂണ്‍ ദുര്‍ബലമാകും.ഈ വര്‍ഷം, വടക്കേ ഇന്ത്യയിലും മധ്യയിന്ത്യയിലും ചൂടു തരംഗത്തിന് സാധ്യതയുണ്ട്. മണ്‍സൂണ്‍ കുറയും.
ആഗോള പ്രത്യാഘാതങ്ങള്‍
1997-98,2015-16 വര്‍ഷങ്ങളിലെ എല്‍നിനോ ആഗോള താപനിലയെ റെക്കോര്‍ഡ് ഉയരങ്ങളിലെത്തിച്ചു. ഈ വര്‍ഷം, പടിഞ്ഞാറന്‍ പസഫിക്ക് മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്.
എല്‍ നിനോയുടെ തീവ്രത സംബന്ധിച്ച് നിലവില്‍ ആശയക്കുഴപ്പമുണ്ട്. എങ്കിലും സൂചനകളനുസരിച്ച് ഈ വര്‍ഷം എല്‍നിനോ ശക്തമായിരിക്കും.
. അത് ലോക കാലാവസ്ഥയെ തന്നെ മാറ്റി മറിച്ചേയ്ക്കാം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
