അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 73% വര്‍ധിക്കും; റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലെ മന്ദഗതി എന്നിവയ്ക്കിടെയിലും 51 ശതമാനം അതിസമ്പന്ന ഇന്ത്യക്കാരുടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. നൈറ്റ് ഫ്രാങ്കിന്റെ 2020 സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ അള്‍ട്രാ ഹൈ-നെറ്റ് മൂല്യമുള്ള വ്യക്തികളുടെ (യുഎച്ച്എന്‍ഡബ്ല്യുഐ) എണ്ണത്തില്‍ 73 ശതമാനം വര്‍ദ്ധവനുണ്ടാകുമെന്നാണ് അറിയിക്കുന്നത്. 2019 -ല്‍ 5,986 അതിസമ്പന്നരാണ് ഉണ്ടായിരുന്നത്. ഇത് 10,354 ആയി കൂടുമെന്നും നൈറ്റ് ഫ്രാങ്ക് 2020 സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ് നീങ്ങുന്നതെങ്കിലും ഭാവിയില്‍ വളര്‍ച്ചയുടെ പാത കൈവരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ അതിസമ്പന്നരുടെ വളര്‍ച്ച, സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനത്തിന്റെ പിന്നിലാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

കൂടാതെ 2022 -ഓടെ രാജ്യത്തെ ജിഡിപി 7 ശതമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം കൊണ്ട് 44 ശതമാനം വളര്‍ച്ച നേടി, 2024 -ഓടെ യൂറോപ്പിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പത്ത് കേന്ദ്രമായി ഏഷ്യ മാറുമെന്നും നൈറ്റ് ഫ്രാങ്ക് പ്രതീക്ഷിക്കുന്നു. ഉയര്‍ച്ച നേടുമെങ്കിലും വടക്കേ അമേരിക്കയിലുള്ള അതിസമ്പന്നരുടെ എണ്ണത്തിന്റെ പകുതിയോളം മാത്രമെ ഇത് എത്തുകയുള്ളൂ. ഇക്കാലയളവില്‍ അമേരിക്കയിലെ യുഎച്ച്എന്‍ഡബ്ല്യുഐ വ്യക്തികളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നും പറയപ്പെടുന്നു. 30 ദശലക്ഷം യുഎസ് ഡോളറിലധികം ആസ്തിയുള്ള വ്യക്തികളെയാണ് അതിസമ്പന്നര്‍ അഥവാ അള്‍ട്രാ ഹൈ-നെറ്റ് മൂല്യമുള്ള വ്യക്തികളായി (യുഎച്ച്എന്‍ഡബ്ല്യുഐ) കണക്കാക്കുന്നത്. വളരുന്ന ഉപഭോക്തൃ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനം. ഇത് പൊതു സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

 

കൊവിഡ് 19 വ്യാപനത്താല്‍ നഷ്ടം; ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓയോകൊവിഡ് 19 വ്യാപനത്താല്‍ നഷ്ടം; ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓയോ

അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 73% വര്‍ധിക്കും; റിപ്പോര്‍ട്ട്

1991 -ല്‍ തുടങ്ങിയ ഇന്ത്യയുടെ ലിബറല്‍ സാമ്പത്തിക വാണിജ്യ നയം അതിന്റെ 30 -ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന വേളയില്‍, രാജ്യം ആഗോള ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഒരു പ്രധാന വിപണിയായി മാറിയിരിക്കുകയാണ്. ആഗോള കോര്‍പ്പറേറ്റുകളുടെ ഉത്പാദന ലക്ഷ്യസ്ഥാനമായി രാജ്യം മാറുന്നതും നാം കണ്ടുവരുന്നു. ഭാവിയിലെ മികച്ച വളര്‍ച്ചയുടെ ഫലമായി സ്വകാര്യ സമ്പത്ത്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി, നൈറ്റ് ഫ്രാങ്ക് ഇന്ത്യ സിഎംഡി ശിശിര്‍ ബൈജാല്‍ അറിയിച്ചു. റിപ്പോര്‍ട്ടിലുള്‍പ്പെട്ട ഏറ്റവും മികച്ച 20 രാജ്യങ്ങളില്‍ ആറെണ്ണം ഏഷ്യയിലാണ്.

പിഎംസിയ്ക്ക് പിന്നാലെ യെസ് ബാങ്കും; യെസ് ബാങ്ക് നിക്ഷേപകർ ഉടൻ ചെയ്യേണ്ടത് എന്ത്?പിഎംസിയ്ക്ക് പിന്നാലെ യെസ് ബാങ്കും; യെസ് ബാങ്ക് നിക്ഷേപകർ ഉടൻ ചെയ്യേണ്ടത് എന്ത്?

ഇതില്‍ ഇന്ത്യ 73 ശതമാനം വളര്‍ച്ച കാഴ്ചവെച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് അഞ്ച് രാജ്യങ്ങളാണ് ഉള്‍പ്പെട്ടത്. ഇതില്‍ സ്വീഡന്‍ 47 ശതമാനം വളര്‍ച്ചയും ആഫ്രിക്കയില്‍ നിന്നുള്ള മൂന്ന് രാജ്യങ്ങളില്‍ 66 ശതമാനം വളര്‍ച്ചയുമായി ഈജിപ്തും മുന്നിലുണ്ട്. നൈറ്റ് ഫ്രാങ്ക് വെല്‍ത്ത് സൈസിങ് മോഡല്‍ പ്രകാരം, എഷ്യയിലെ അതിസമ്പന്നരുടെ വളര്‍ച്ചയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്നും. വിയറ്റ്‌നാം (64%), ചൈന (58%), ഇന്തോനീഷ്യ (57%) എന്നിവര്‍ ഇന്ത്യയ്ക്ക് പുറകില്‍ അണിനിരക്കുമെന്നും പറയുന്നു. കൊവിഡ് 19 മൂലം വിപണിയിലുള്ള അനിശ്ചിതത്വം മാറാനിടയുണ്ടെന്നും ഇതിന് ശേഷം വളര്‍ച്ച വേഗത്തിലാവുമെന്നും നൈറ്റ് ഫ്രാങ്ക് വക്താവ് അഭിപ്രായപ്പെടുന്നു.

Read more about: ഇന്ത്യ
English summary

അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 73% വര്‍ധിക്കും; റിപ്പോര്‍ട്ട് | super rich population india to grow 73 percent over next 5 years

super rich population india to grow 73 percent over next 5 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X