A Oneindia Venture

സൂപ്പർസ്റ്റാറിന്റെ ആദ്യത്തെ പ്രതിഫലം അറിയാമോ? താരത്തിന് ഇന്ന് അംബാസിഡർ മുതൽ റോൾസ് റോയ്‌സ് വരെയുണ്ട്

"ശിവാജി റാവു ഗെയ്ക്‌വാദ്" ഈ പേര് കേട്ടാൽ പെട്ടെന്ന് ആർക്കും മനസിലാവില്ല, എന്നാൽ സൂപ്പർസ്റ്റാർ, തലൈവർ എന്നീ വിശേഷണങ്ങൾ കേൾക്കുമ്പോൾ ഏതൊരു ആരാധകനും രോമാഞ്ചം വരും. ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർസ്റ്റാറാണ് രജിനികാന്ത്. വർഷങ്ങളായി തെന്നിന്ത്യൻ സിനിമകളെ അടക്കി വാഴുന്ന സൂപ്പർ താരം. 170ലധികം സിനിമകളിലാണ് രജിനികാന്ത് അഭിനയിച്ചുള്ളത്. തമിഴിനു പുറമേ മലയാളം, തെലു​ഗു, കന്നട, ഹിന്ദി, ബം​ഗാളി, ഇം​ഗ്ലീഷ് ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1975 ൽ 'അപൂർവ്വ രാഗങ്ങൾ' എന്ന തമിഴ് ചിത്രത്തിലൂടെ രജിനികാന്ത് അഭിനയ രം​ഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 1978-ൽ റിലീസ് ചെയ്ത ഭൈരവി' എന്ന ചിത്രമാണ് രജനീകാന്തിന്റെ കരിയർ മാറ്റിമറിച്ചത്. ഈ സിനിമയിൽ അഭിനയിക്കുവാൻ അദ്ദേഹത്തിന് 50,000 രൂപയാണ് പ്രതിഫലം ലഭിച്ചത്. തുടക്കത്തിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ സൂപ്പർ സ്റ്റാർ പിന്നീട് നായക വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. ഇന്ന് ഒരു സിനിമക്ക് കോടികളാണ് രജിനികാന്തിന്റെ പ്രതിഫലം.

സിനിമയിലേക്കുള്ള തുടക്കം....

ബെംഗളൂരുവിലെ ഒരു മറാത്തി ഹിന്ദു കുടുംബത്തിൽ ജനിച്ച രജിനികാന്ത് സിനിമയിൽ എത്തുന്നതിനു മുന്നേ ബസ് കണ്ടക്ടറായിരുന്നു. ഈ കാലയളവിൽ തന്നെ അദ്ദേഹത്തിന് അഭിനയത്തോടുള്ള താൽപര്യം വർദ്ധിച്ചു. പിന്നീടാണ് സംവിധായകൻ കെ. ബാലചന്ദർ രജനിയെ അഭിനയരംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയത്.

രജിനിയുടെ മൊത്തം ആസ്തി?

നിലവിലെ കണക്ക് പ്രകാരം രജനീകാന്തിന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 430 കോടി രൂപയാണ്. ഫോർബ്‌സിന്റെ പട്ടിക പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ രജിനിയും ഇടം നേടി. ഒരു സിനിമയ്ക്ക് അദ്ദേഹം 125-270 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്.

സൂപ്പർസ്റ്റാറിന്റെ ആദ്യത്തെ പ്രതിഫലം അറിയാമോ? താരത്തിന് ഇന്ന് അംബാസിഡർ മുതൽ റോൾസ് റോയ്‌സ് വരെയുണ്ട്

ആഢംബര സ്വത്തുക്കൾ...

രജനീകാന്തിന് നിരവധി ആഡംബര സ്വത്തുക്കൾ സ്വന്തമായുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിൽ 2002 ൽ നിർമ്മിച്ച ഒരു ആഡംബര വീട് അദ്ദേഹത്തിനുണ്ട്. ഒപ്പം 10-20 കോടി രൂപ വിലവരുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റും രജനീകാന്തിന് സ്വന്തമായുണ്ട്. ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ റിപ്പോർട്ട് അനുസരിച്ച് ആ വസ്തുവിന്റെ വിപണി വില ഏകദേശം 35 കോടി രൂപയുണ്ടാവും. സൂപ്പർസ്റ്റാറിന് ഒരു വിവാഹ മണ്ഡപം ഉണ്ട്. അതിന്റെ ഏകദേശ മൂല്യം 20 കോടി രൂപയാണ്.

സൂപ്പർസ്റ്റാറിന് കാറുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്....

6 കോടി വിലവരുന്ന ഒരു റോൾസ് റോയ്‌സ് ഗോസ്റ്റ് , 16.5 കോടി വിലവരുന്ന ഒരു റോൾസ് റോയ്‌സ് ഫാന്റം, 1.77 കോടി വിലയുള്ള ഒരു ബിഎംഡബ്ല്യു എക്സ് 5 എന്നിവയുൾപ്പെടെ ആഡംബര കാറുകളും നടനുണ്ട്. 2.55 കോടി വിലവരുന്ന ഒരു മെഴ്‌സിഡസ് ബെൻസ് ജി-വാഗൺ, 3.10 കോടി വിലയുള്ള ഒരു ലംബോർഗിനി ഉറുസും, 6 കോടി വിലവരുന്ന ബെന്റ്‌ലി ലൂമിനസും അദ്ദേഹത്തിനുണ്ട്. ഇതിനുപുറമെ, ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക്, പ്രീമിയർ പദ്മിനി, ഒരു അംബാസഡർ എന്നിവയും നടന് സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സിനിമകളിലെ സാലറി...

രജിനികാന്തിന്റെ അടുത്ത ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ്. ചിത്രത്തിനു വേണ്ടി 280 കോടിയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2024ൽ റിലീസ് ചെയ്ത വേട്ടയ്യന് അദ്ദേഹം 125 കോടിയാണ് പ്രതിഫലം വാങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X