തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഈ മാസം 16 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ ലോക്ക്ഡൗണിനോട് പൂർണമായി സഹരിക്കുന്നുണ്ട്.അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനം പുറത്തിറങ്ങുന്നൂള്ളൂ. എന്നാൽ ചിലയിടങ്ങളിലെ കടർശന നിയന്ത്രണങ്ങളും കടകളിലെ സമയക്രവുമെല്ലാം ചിലർക്കെങ്കിലും അവശ്യസാധനങ്ങൾ വാങ്ങാൻ ചെറിയ തോതിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുകയാണ് സപ്ലൈകോയും കുടുംബശ്രീയും.സാധനങ്ങൾ സപ്ലൈകോ നൽകുമ്പോൾ കുടുംബശ്രീ പ്രവർത്തകർ ഈ സാധനങ്ങൾ വീട്ടിലെത്തിക്കും.

കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഡോർ ഡെലിവെറി സിസ്റ്റം ചൊവ്വാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ഫോൺവഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ ഓഡർ നൽകാം. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിക്കുക. ഉച്ചയ്ക്ക് ശേഷം സാധനങ്ങൾ വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോവരെയുള്ള സാധനങ്ങളാണ് ഓർഡർ ചെയ്യാൻ സാധിക്കുക. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയായി നൽകുക.
ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ വിവരവും ഫോൺ നമ്പരും സപ്ലൈകോ വെബ്സൈറ്റിൽ ലഭിക്കും. വിതരണകേന്ദ്രങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റർ വരെ 60 രൂപയും അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 100 രൂപയുമാണ് ഡെലിവറി ചാർജ് ഈടാക്കുക.
വീട്ടിൽ സാധനങ്ങളുമായെത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ബിൽ കൈമാറേണ്ടത്. നിലവിൽ ഓരോ സപ്ലൈകോ ഔട്ട്ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് ഹോം ഡെലിവറിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓർഡറുകൾ വർധിക്കുന്നതനുസരിച്ച് കൂടുതൽ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications