തിരുവനന്തപുരം; കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്.
ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്സ്ആപ് നമ്പറില്‍ നല്കുന്ന ഇന്‍ഡന്റും മേല്‍വിലാസവും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുക.
പ്രിവന്റീവ് മെഡിസിന് കിറ്റുകളും കോവിഡാനന്തര കിറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അടുത്ത അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി വരുകയാണ്.
ആദ്യ ഘട്ടത്തിൽ രോഗവ്യാപനം ഉയർന്ന സ്ഥലങ്ങളിലായിരിക്കും ഇത്തരത്തിൽ സാധനങ്ങൾ എത്തിക്കുക. ഇത് ലഭ്യമാകാത്ത ഇടങ്ങളിൽ കെഎസ്ആർടിസി വഴിയും പദ്ധതി നടപ്പാക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിത്യോപയോഗ സാധനങ്ങൾ 15 ഇരട്ടി സംഭരിച്ചിട്ടുണ്ട്.
ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്. അതേസമയം പലവ്യജ്ഞനങ്ങൾ, മത്സ്യം, മാംസം പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടികൾ സപ്ലൈക്കോയും ആരംഭിച്ചിട്ടുണ്ട്. കെപ്കോ, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ ലഭ്യമാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications